വിഷു കൈനീട്ടവുമായി ആരാധകരെത്തി; നടൻ രാഘവന്റെ വീട്ടിൽ നന്മയുടെ വിഷുപുലരി

New Update

publive-image

തിരുവനന്തപുരം:വിഷു പൂത്താലവും വിഷു കൈ നീട്ടവും വിഷു സമ്മാനവുമായി ആരാധകർ കാണാനെത്തിയപ്പോൾ മനസിലെ വിങ്ങലുകൾക്ക് നടൻ രാഘവനും ഭാര്യക്കും സാന്ത്വനമായി. നീണ്ട ഇടവേളക്കു ശേഷമാണ് കുറവന്‍കോണം രാഘവന്റെ ചിത്രകൂടം വീട്ടിൽ ഇത്തരമൊരു ചടങ്ങ് നടന്നത്.

Advertisment

പ്രേം നസീർ സുഹൃത് സമിതിയാണ് വിഷു പുലരിയെന്ന പേരിൽ ഇത്തരമൊരു ചടങ്ങ് ഒരുക്കിയത്. രാഘവന്റെ ആരാധകനായ പ്രൊഫ. ജോർജ് ഓണക്കൂർ വിഷു കൈനീട്ടവും തന്റെ നോവലും സമർപ്പിച്ചു. വിഷു പൂത്താലം ബാലതാരം ഗൗരി കൃഷ്ണയും, വിഷു സമ്മാനം റിട്ട. ജയിൽ ഡിഐജി എസ്.സന്തോഷും, ആശംസാ പത്രം സബീർ തിരുമലയും, പൊന്നാട ചാർത്തൽ സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാനും സമർപ്പിച്ചു.

60 ഓളം ആരാധകർ രാഘവന് കൈനീട്ടം നൽകി അനുഗ്രഹം വാങ്ങി. അവർക്ക് തിരികെ കൈ നീട്ടവും ലഭിച്ചു. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതമാശംസിച്ചു. സെൻസർ ബോർഡംഗം അജയ് തുണ്ടത്തിൽ, സംവിധായകൻ പ്രേംകുമാർ, സൈനുലാബ്ദീൻ, ഷംസുന്നീസ, എം.എച്ച്. സുലൈമാൻ, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

രാഘവൻ അഭിനയിച്ച ചിത്രങ്ങളിലെ 10 ഗാനങ്ങൾ ഗായകർ ആലപിച്ചു. ഏറെ നാളത്തെ മനസ് വിങ്ങലുകൾക്ക് ഈ വിഷുപുലരി ശമനമേകിയെന്ന് രാഘവൻ മറുമൊഴിയായി പറഞ്ഞു.

Advertisment