/sathyam/media/post_attachments/JUuZpwYvcw1sKsKBbOIK.jpg)
തലസ്ഥാനത്തെ സുനിൽസ് വാക്സ് മ്യൂസിയത്തിൽ സ്ഥാപിക്കുന്ന പ്രേം നസീറിന്റെ മെഴുകുപ്രതിമക്കുള്ള ചിത്രം സംവിധായകൻ ബാലചന്ദമേനോൻ ശിൽപ്പി സുനിൽ കണ്ടല്ലൂരിന് സമർപ്പിക്കുന്നു
തിരുവനന്തപുരം:പ്രേം നസീറെന്ന നടൻ വിട പറഞ്ഞ് 34 വർഷമാകുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിറുത്തുവാൻ തലസ്ഥാനത്ത് സ്ഥാപിക്കുന്ന മെഴുകുപ്രതിമ മാനവ സ്നേഹത്തിന്റെ പ്രതീകമായുള്ള സന്ദേശം കലാ ലോകത്തിന് നൽകുമെന്ന് സംവിധായകൻ ബാലചന്ദ്ര മേനോൻ അഭിപ്രായപ്പെട്ടു.
പലപ്പോഴും ബന്ധപ്പെട്ടവർ പ്രേം നസീറിനെ മറന്നുപോകുന്നുവെങ്കിലും അവരിലേക്ക് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഉദ്യമമെന്നും മെഴുകു പ്രതിമ നിർമ്മാണം വഹിക്കുന്ന ശിൽപ്പി സുനിൽ കണ്ടല്ലൂരിന് പ്രേം നസീറിന്റെ ചിത്രം സമർപ്പിച്ചു കൊണ്ട് ബാലചന്ദ്ര മേനോൻ പറഞ്ഞു.
പ്രേം നസീർ സുഹൃത് സമിതിയുമായി സഹകരിച്ച് സുനിൽ വാക്സ് മ്യൂസിയത്തിലാണ് മെഴുകുപ്രതിമ സ്ഥാപിക്കുന്നത്. ചിറയിൻ കീഴിൽ സ്ഥാപിക്കുന്ന പ്രേം നസീർ സ്മാരകം എത്രയും വേഗം പൂർത്തിയാക്കുമെന്ന് മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ അറിയിച്ചു.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സമിതി ഭാരവാഹികളായ സബീർ തിരുമല, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം എന്നിവർ സംബന്ധിച്ചു. ജില്ലയിൽ സിവിൽ സർവീസിൽ റാങ്ക് നേടിയവരെ വിശിഷ്ടാതിഥികൾ ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us