പേരൂർക്കട മാനസികാരോ​ഗ്യ കേന്ദ്രത്തിൽ നിന്നും നാല് രോ​ഗികൾ പുറത്ത് ചാടി: രണ്ട് പേർ പിടിയിൽ

New Update

publive-image

Advertisment

തിരുവനന്തപുരം: പേരൂർക്കട ഊളൻപാറ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് നാല് രോഗികൾ പുറത്ത് ചാടി. ചാടി പോയവരിൽ രണ്ട് പേരെ ആശുപത്രി ജീവനക്കാർ പിടികൂടി. ഇവരിൽ ഒരാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലാണ് എത്തിയത്.

ചാടിപ്പോയ മറ്റു രണ്ട് രോഗികളെക്കുറിച്ച് വിവരമില്ല. ഇവരെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്.

NEWS
Advertisment