/sathyam/media/post_attachments/hbNuOEUBXAzkAqKNa1l8.jpg)
തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 30 വർഷവും മൂന്നുമാസവും കഠിനതടവും 40,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസവും കൂടി അധിക ശിക്ഷ അനുഭവിക്കണം.
മണ്ണന്തലയ്‌ക്ക് സമീപം ലക്ഷം വീട് കോളനിയിൽ മുരുകനെന്ന കാപ്പിപ്പൊടി മുരുകനാണ് തടവ് ശിക്ഷ ലഭിച്ചത്. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ 13ന് ആണ് കേസിന് ആസ്പദമായ സംഭവം.
മുരുകൻ കുട്ടിയെ ഭീഷണിപ്പെടുത്തി തന്റെ വീട്ടിൽകൊണ്ടുവന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു. ഒടുവിൽ കുട്ടി മാതാവിനോട് വിവരം പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
കുട്ടിക്ക് പിഴത്തുകയും സർക്കാർ നഷ്ടപരിഹാരവും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. പോലീസിനെ ആക്രമിച്ച കേസിലും മുരുകൻ പ്രതിയാണ്.