വിഴിഞ്ഞം : കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റിനെ കൈഞരമ്പ് മുറിച്ചശേഷം തുൂങ്ങമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം മാവിള വീട്ടിൽ കുഞ്ഞുകൃഷ്ണൻ നാടാരുടെ സഹോദര പുത്രനും പരേതരായ രാഘവൻ നാടാരുടെയും കമലാഭായിയുടെയും മകനും മുൻ മന്ത്രി എം.ആർ.രഘുചന്ദ്ര ബാലിന്റെ സഹോദരനുമായ എം. ആർ. രാജഗുരുബാലിനെ (75 ) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
വെള്ളിയാഴ്ച രാവിലെ കാഞ്ഞിരംകുളം ജംഗ്ഷന് സമീപം യുവജന സംഘം ലൈബ്രറി ഹാളിലാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം. രണ്ടുനില കെട്ടിടത്തിൽ താഴത്തെ ലൈബ്രറി ഹാളിലാണ് തൂങ്ങിയ നിലയിൽ രാജഗുരു ബാലിനെ കണ്ടത്.
കൊവിഡ് പോസീറ്റീവ് ആയിട്ട് ഒഴാഴ്ച്ചയായി പുറത്തിറങ്ങാതെ ഇതിനകത്തായിരുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തി നെഗീറ്റീവ് ആയതിന്റെ പ്രിന്റും ചുമരിൽ പതിച്ചിരുന്നു. കൂടാതെ ആത്മഹത്യാം കുറിപ്പും എഴുതിവച്ചിരുന്നു.