മദർ തെരേസ പുരസ്കാരം പരസഹായം ടി എസ് അനിൽ കുമാറിന്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഹൃദയാലു ടി എസ് അനിൽകുമാർ മദർ തെരേസ പുരസ്കാരത്തിന് അർഹനായി. സാമൂഹ്യ സേവന രംഗത്തേ സമഗ്ര സംഭാവനയ്ക്ക് ഫ്രീഡം 50 ഗുരുവായൂർ അസ്റ്റോസിയേറ്റ്സ് ഏർപ്പെടുത്തിയതാണ് മദർ തെരേസ പുരസ്കാരം.

തിരുവനന്തപുരം ആനയറ സ്വദേശിയായ പരസഹായം അനിൽകുമാർ കഴിഞ്ഞ 14 വർഷങ്ങളായിട്ട് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ ചികിത്സയിൽ കഴിയുന്നവർക്കും അവരുടെ കൂട്ടിരിപ്പുകാർക്കും എല്ലാ ദിവസവും പ്രഭാത ഭക്ഷണം നൽകി വരുന്നു.

സുമനസ്സുകളുടെ സഹായങ്ങൾ ആണ് അദ്ദേഹത്തിന് പ്രേരണയായത്. ലോക് ഡൗൺ കാലത്ത് പോലും തന്റെ പ്രവർത്തനം മാറ്റി വച്ചില്ല എന്നുള്ളതും കണക്കിലെടുത്താണ് പുരസ്ക്കാരം ലഭിച്ചത്. പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വിജിലൻസ് എസ്.പി. മുഹമ്മദ് ഷാഫി അവാർഡ് ദാനം നിർവ്വഹിച്ചു.

ചെയർമാൻ ഡോ: അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. റസ്സൽ സബർമതി, കാര്യവട്ടം കണ്ഠൻ നായർ, ഡെൽസി ജോസഫ് (പ്രിൻസിപ്പാൽ മോഡൽ പബ്ളിക്ക് സ്ക്കൂൾ) സിനിമാ സംവിധായകൻ അർജുൻ ബിനു, സിനിമാ താരം പ്രജൂഷ, ഷാജി, ബാബു വർഗീസ്, ശ്രീകാന്ത് എന്നിവർ സന്നിഹിതരായിരുന്നു.

Advertisment