ആറ്റിങ്ങലില്‍ 15 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

New Update

publive-image

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് കടത്ത് എക്സൈസ് പിടികൂടി. ആറ്റിങ്ങൽ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. കാറിൽ കടത്തിയ 15 കിലോ കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്.

Advertisment

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്.

കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL-02-AJ -5278 ഫോർഡ് ഫിഗോ കാര്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കഞ്ചാവ് ആര്‍ക്കായാണ് എത്തിച്ചതെന്നും ആന്ധ്രയിലെ കഞ്ചാവ് വിതരണക്കാരെ സംബന്ധിച്ചും സൂചനകള്‍ ലഭിച്ചതായി എക്സൈസ് പറഞ്ഞു.

Advertisment