New Update
/sathyam/media/post_attachments/ZdZrrsHDcpkt2LZjDNxS.jpg)
കൊടുങ്ങല്ലൂർ: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരുന്ന യുവാവ് ആശുപത്രിയിൽ തൂങ്ങിമരിച്ചു. തിരുവഞ്ചിക്കുളം ചെമ്മനത്ത് പ്രസാദിന്റെ മകൻ വിഷ്ണുവാണ് (25) മരിച്ചത്. വിഷ്ണുവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന വിദ്യാർത്ഥി കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു.
Advertisment
ഇതിന് പിന്നാെല വിഷ്ണുവും ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം മുറിയിലേക്ക് മാറ്റിയിരുന്നു.
കൂടെ ഉണ്ടായിരുന്ന അച്ഛൻ ജ്യൂസ് വാങ്ങിക്കാൻ പുറത്തേക്ക് പോയതിന് പിന്നാലെ വാതിലടച്ച് അകത്തുകയറിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us