/sathyam/media/post_attachments/QBCWz4xxhuaVIFBFk6Db.jpg)
തൃശ്ശൂർ: പി എസ് സി പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ കൈവശത്തിലുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിന് ടോക്കൺ നൽകിയുള്ള ക്ലോക്ക് റൂം സംവിധാനവും പരീക്ഷ ഹാളിൽ സമയം അറിയുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ക്ലോക്ക് റൂം ആയി നിശ്ചയിക്കുന്ന റൂമിൽ സാധനങ്ങൾ വച്ച് വിദ്യാർഥികൾ ഹാളിലേക്ക് പ്രവേശിക്കുന്ന രീതിയാണ് നിലവിലുള്ളത്. വസ്തുക്കൾക്ക് യാതൊരു സുരക്ഷിതത്വവും ഇല്ല. ഫോണും ബാഗും ഉൾപ്പെടെയുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിന് ടോക്കൺ സംവിധാനം ഏർപ്പെടുത്തണം.
വാച്ച് നിരോധിച്ചതോടെ പരീക്ഷാഹാളിൽ സമയം അറിയുന്നതിനുള്ള സംവിധാനവും ഉറപ്പുവരുത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് പി എസ് സി ചെയർമാന് ഇ മെയിൽ സന്ദേശം അയച്ചു.