മുഹമ്മദ് ഷാൻ കുടുംബ സഹായഫണ്ട് സി പി എം തൃശൂർ ജില്ലാ സെക്രട്ടറി വിതരണം ചെയ്തു

New Update

publive-image

തൃശൂർ / റിയാദ്: കഴിഞ്ഞ ജൂൺ 14 ന് കോട്ടപ്പുറം പാലത്തിൽ വെച്ച് ഉണ്ടായ ദാരുണമായ വാഹന അപകടത്തിൽ മരണപ്പെട്ട സൗദി പ്രവാസിയുടെ കുടുംബത്തിന് വേണ്ടി സ്വരൂപിച്ച സഹായ ഫണ്ട് വിതരണം ചെയ്തു.

Advertisment

സൗദിഅറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേളി കലാസാംസ്ക്കാരിക വേദിയുടെ പ്രവർത്തകനായ മുഹമ്മദ് ഷാൻ ആണ് അപകടത്തിൽ മരണപ്പെട്ടിരുന്നത്. ജൂൺ 14 ന് ഉണ്ടായ അപകടത്തിൽ ഹസീനയും മരണപ്പെട്ടിരുന്നു.

publive-image

ഫണ്ട് തൃശൂർ സിപിഐ (എം) ജില്ല സെക്രട്ടറി എം.എം.വർഗീസ് കൈമാറി. മുഹമ്മദ് ഷാൻ - ഹസീന ദമ്പതികളുടെ മക്കളായ അമൽ ഫർഹാനും, നിയ ഫാത്തിമയും ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി. റിയാദ് കേളി പ്രവാസി സമൂഹത്തിനും കേരളത്തിനും വേണ്ടി ജീവകാരുണ്യ രംഗത്തും കലാ - കായിക രംഗത്തും സാംസ്കാരിക രംഗത്തും, വിദ്യാഭ്യാസ രംഗത്തും ചെയ്യുന്ന പ്രവര്‍ത്തനങ്ങൾ മാതൃകാപരം ആണെന്ന് എം എം വർഗീസ് പറഞ്ഞു.

മക്കളുടെ സുരക്ഷിതമായ മുന്നോട്ട് പോക്കിന് നാട്ടിലെ മുഴുവൻ ജനതയും തുടർന്നും ഒപ്പമുണ്ടാകണമെന്ന് ജില്ലാ സെക്രട്ടറി അഭ്യർത്ഥിച്ചു. കൊടുങ്ങല്ലൂർ സിപിഐ (എം) ഏരിയ സെക്രട്ടറി പി.കെ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ (എം) ജില്ല കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റുമായ കെ.വി.രാജേഷ്, കേളി മുഖ്യരക്ഷാധികാരി കെ.പി.എം സാദിഖ്,സിപിഐ (എം) ലോക്കൽ സെക്രട്ടറി ഷഫീർ, ഏരിയ കമ്മിറ്റി അംഗം സുരേന്ദ്രൻ, പ്രവാസി സംഘം ഏരിയ സെക്രട്ടറി കെ.എം.പ്രകാശൻ എന്നിവർ സംസാരിച്ചു.

കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗം ആദർശ് നന്ദി പറഞ്ഞു. കേളി പ്രവര്‍ത്തകർ, മുൻകാല കേളി പ്രവര്‍ത്തകർ ,പ്രവാസി സംഘം പ്രവര്‍ത്തകർ തുടങ്ങി ഒട്ടനവധി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Advertisment