യൂത്ത് ലീഗ് മണ്ഡലംതല നേതൃ സംഗമങ്ങൾക്ക്‌ കയ്പമംഗലത്ത് തുടക്കമായി

New Update

publive-image

മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലംതല നേതൃസംഗമം കൈപ്പമംഗലത്ത് ജില്ലാ പ്രസിഡണ്ട്‌ എ.എം സനൗഫൽ ഉദ്ഘാടനം ചെയ്യുന്നു

Advertisment

കയ്പമംഗലം: മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 'ഉണർവ്' സംഘടനാ കാമ്പയിന്റെ ഭാഗമായുള്ള നിയോജക മണ്ഡലംതല നേതൃസംഗമങ്ങൾക്ക് കയ്പമംഗലത്ത് തുടക്കമായി. ജില്ലാ തല ഉദ്ഘാടനം മതിലകം സീതി സാഹിബ് സ്മാരക കേന്ദ്രത്തിൽ യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എ എം സനൗഫൽ നിർവഹിച്ചു.

വർഗീയതക്കും കലാപത്തിനും ആഹ്വാനം ചെയ്യുന്നവർക്ക്‌ മാന്യതയുടെ പട്ടം നൽകുന്ന സ്പീക്കർ എം ബി രാജേഷ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് സനൗഫൽ പറഞ്ഞു. "ദേശദ്രോഹികളായ നായ്ക്കളെ വെടിവെച്ചു കൊല്ലുക"യെന്ന അനുരാഗ് ഠാക്കൂറിന്റെ പ്രസംഗം രാജേഷ് മറന്നാലും ജനങ്ങൾ മറക്കില്ല. പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ സമരം ചെയ്തിരുന്ന വിദ്യാർഥികളെയും മുസ്‌ലിംകളെയും ഉദ്ദേശിച്ചായിരുന്നു ഈ കലാപ ആഹ്വാനം.

ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നതിനെതിരെ പറഞ്ഞുകൊണ്ടിരിക്കുകയും വംശീയ കൊലപാതകങ്ങളുടെ രക്തം പുരണ്ടവരുമായി ഊഷ്മളമായ ചങ്ങാത്തം നിലനിർത്തുകയും ചെയ്യുന്ന സംഘി - സഖാവ് കോമ്പിനേഷൻ വിചിത്രമാണെന്നും സനൗഫൽ പറഞ്ഞു. ജില്ലാ ഭാരവാഹികളുടെ പഞ്ചായത്ത് പര്യടന യാത്രക്ക് മുന്നോടിയായാണ് നിയോജക മണ്ഡലം, പഞ്ചായത്ത് തല നേതാക്കളെ വിളിച്ചു ചേർത്തുള്ള നേതൃ സംഗമങ്ങൾ നടത്തുന്നത്.

publive-image

നിയോജക മണ്ഡലം പ്രസിഡണ്ട് സലീം പുറക്കുളം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ല ട്രഷറർ കെ കെ സക്കരിയ, സെക്രട്ടറി ടി എ ഫഹദ്, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എസ് എ സിദ്ധിക്ക്, ജനറൽ സെക്രട്ടറി പി കെ ഹംസ, ട്രഷറർ ടി കെ ഉബൈദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി എം അക്ബറലി, ട്രഷറർ കെ എ നൗഷാദ് പ്രസംഗിച്ചു.

Advertisment