തൃശൂർ ഗവ.എൻജിനീയറിങ് കോളേജിൽ എം.എസ്.എഫ് -കെ.എസ്.യു വിദ്യർത്ഥികൾക്ക് നേരെ എസ്.എഫ്.ഐയുടെ അക്രമണം

New Update

publive-image

തൃശൂർ: തൃശൂർ ഗവ.എൻജിനീയറിങ് കോളേജിൽ എം.എസ്.എഫ് -കെ.എസ്.യു വിദ്യർത്ഥികൾക്ക് നേരെ എസ്.എഫ്.ഐയുടെ ആക്രമണം.

Advertisment

publive-image

നവാഗതകാരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്‌ ക്യാമ്പസ്സിൽ കൊടിതോരണങ്ങൾ കെട്ടുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് എസ്‌.എഫ്.ഐ പ്രവർത്തകരുടെ നേതൃത്തത്തിൽ ആക്രമണം ഉണ്ടായത്.

publive-image

എം.എസ്.എഫ് യൂണിറ്റ് സെക്രെട്ടറി ആഫീഫ്, ഭാരവാഹികളായ നിഹാൽ, ജാഷിദ്,കെ.എസ്.യു പ്രവർത്തകരായ ആദിൽ, റിഷാൻ, പർവേഷ്‌ ഷാൻ എന്നിവരെയാണ് ആക്രമിച്ചത്.

publive-image

തൃശൂർ ജില്ലാ ആശുപതിയിൽ പ്രവേശിപ്പിച്ച ഇവരെ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ പി.കെ.ശാഹുൽ ഹമീദ്, എം.എ.റഷീദ്, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ,മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രെട്ടറി പി.ജെ.ജഫീക്, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രെട്ടറി സുൽത്താൻ ബാബു, എം.എസ്.എഫ് നേതാക്കളായ ഷംനാദ് പള്ളിപ്പാട്ട്, അസ്‌ലം കടലായി എന്നിവർ സന്ദർശിച്ചു.

Advertisment