ഐഎൻടിയുസി സൗത്ത് കൊണ്ടാഴി യൂണിറ്റ് ജനറൽ ബോഡി യോഗം നടത്തി

New Update

publive-image

Advertisment

തൃശൂര്‍: ഐഎൻടിയുസി സൗത്ത് കൊണ്ടാഴി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡൻ്റ് ടി.എം കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൻ ഐഎൻടിയുസി യൂണിയനിൽ നിന്നും വിരമിക്കുക്കുന്ന തൊഴിലാളികളെ ആദരിക്കലും യാത്രയയപ്പും നടന്നു.

കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശശീധരൻ മാസ്റ്റർ, കൊണ്ടാഴി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം അയ്യാവു, ഐഎൻടിയുസി റീജനൽ പ്രസിഡൻറ് മോഹനൻ, യൂണിറ്റ് ഭാരവാഹികളായ, ടി.കെ കൃഷ്ണൻകുട്ടി, രമേഷ് എം, ഉണ്ണി കണ്ണൻ, കെ.ആർ വിജയകുമാർ, എം സുന്ദരൻ, മോഹനൻ പാറതൊടി, വാസു മായന്നൂർ തുടങ്ങിയവർ സംസാരിച്ചു.

Advertisment