വടക്കാഞ്ചേരിയിൽ അതിശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

New Update

publive-image

തൃശൂർ: വടക്കാഞ്ചേരിയിൽ അതിശക്തമായ കാറ്റിൽ പ്രദേശത്ത് വ്യാപക നാശനഷ്ടം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇലക്ട്രിസിറ്റി ലൈനിലേക്ക് തെങ്ങ് വീണ് 5 പോസ്റ്റുകൾ തകർന്നു.

Advertisment

publive-image

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം മണലിത്രയിൽ സുബ്രഹ്മണ്യൻ എന്ന കൂലി തൊഴിലാളിയുടെ പുരയിടത്തിലേക്ക് തെങ്ങു വീണ് പുരയിടം പൂർണമായും തകർന്നിരുന്നു.
പോസ്റ്റുകൾ മാറ്റി വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ സമയമെടുക്കുന്നതിനാൽ നാളെ ഉച്ച വരെ പ്രദേശത്ത് വൈദ്യുതി ബന്ധം ഉണ്ടാകില്ലെന്നും പ്രദേശവാസികൾ സഹകരിക്കണമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചിട്ടുണ്ട്.

publive-image

അതേസമയം റെയിൽവേ സ്റ്റേഷൻ ട്രാൻസ്‌ഫോമറിൽ നിന്നും തരകൻ ഫാക്ടറി ഭാഗത്തേക്ക് വരുന്ന ലൈനിൽ തെങ്ങു വീണു 5 പോസ്റ്റ് പൊട്ടിയിട്ടുണ്ട്, ഇതിനാൽ നാളെ ഉച്ച വരെ പ്രദേശത്ത് വൈദ്യുതി തടസപ്പെടുമെന്ന് സബ് എൻജിനീയർ രതീഷ് രതീഷ് പറഞ്ഞു.

Advertisment