മാള വെണ്ണൂരില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മാള: മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. മാള വെണ്ണൂർ സ്വദേശി ഐക്കരപ്പറമ്പിൽ സുബ്രഹ്മണ്യൻ്റെ മകൾ ദിയ (16) ആണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ ദിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Advertisment

വീട്ടില്‍ വഴക്കിട്ടതിനെ തുടർന്നാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കഴിഞ്ഞ മാസം 27 നായിരുന്നു സംഭവം. പൊള്ളലേറ്റ ദിയയെ ആദ്യം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ മെഡിക്കല്‍ കോളേജിലേക്കും എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു മരണം സംഭവിച്ചത്. മേലഡൂർ സർക്കാർ സമിതി ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥിനിയാണ്.

Advertisment