വിലക്കയറ്റം: സർക്കാർ സയങ്ങൾക്കെതിരെ യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

തൃശൂർ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ് ജില്ലയിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. പെട്രോൾ ഡീസൽ വില വർദ്ധനവിനു പുറമെ സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് കൂടി രാജ്യത്ത് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇതിനെതിരെ യൂത്ത് ലീഗ് ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നിൽപ്പ് സമരങ്ങൾ സംഘടിപ്പിച്ചത്.

Advertisment

വാടാനപ്പള്ളിയിൽ നടന്ന നിൽപ്പ് സമരം മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ വൈ ഹർഷാദ് അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ എം അബ്ദുള്ള, ജനറൽ സെക്രട്ടറി എ എ ഷജീർ, യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി എ എം നിയാസ്, ട്രഷറർ കെ എസ് ഹുസൈൻ, എ സി അബ്ദുറഹിമാൻ, രജനി കൃഷ്ണാനന്ദ്, താഹിറ സാദിക്ക്, രേഖ അശോകൻ, പി സൽമാൻ ഖാലിദ്, കെ എം ദിൽഷാദ്, എ എം സുഹൈൽ, എ എ ഷംനാസ്, വി എ നിസാർ, ഇ കെ അബ്ബാസ്, പി ബി നാസിൽ, എ എൻ അജ്ലാൽ പ്രസംഗിച്ചു.

കടപ്പുറം അഞ്ചങ്ങാടി സെന്ററിലും ഫോക്കസ് പരിസരത്തും നിൽപ്പ് സമരങ്ങൾ നടന്നു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. ടി ആർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വിഎം മനാഫ്, പി എ അഷ്കർ അലി, പി കെ അലി, ഷബീർ പുതിയങ്ങാടി, സി സി ഷമീർ, ആർ എച്ച് അലി, ടി എം സഹലബത്ത്, ആദിൽ തങ്ങൾ, പി കെ നസീർ, മുഹമ്മദ് വാസിൽ എന്നിവർ സംസാരിച്ചു.

പുന്നയൂർ പഞ്ചായത്ത്‌ എടക്കഴിയൂർ സെന്ററിൽ നടന്ന നിൽപ്പ് സമരം ജില്ലാ വൈസ് പ്രസിഡണ്ട്‌ എ വി അലി ഉദ്ഘാടനം ചെയ്തു. മുസ്തഫ കണ്ണനൂർ അധ്യക്ഷത വഹിച്ചു നിസാർ മൂത്തേടത്, റഹീം വി എം, മുസ്തഫ പുതുപുരയിൽ, നജീർ പി യു, താജു പി എം, ഷക്കീർ കെ യു റഹീസ് പി എച്ച് എന്നിവർ നേതൃത്വം നെൽകി.

പുന്നയൂർ കുഴിങ്ങര സെന്ററിൽ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട്‌ അഷ്‌കർ കുഴിങ്ങര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡണ്ട്‌ കെ നൗഫൽ അധ്യക്ഷത വഹിച്ചു.

publive-image

മന്ദലാംകുന്ന് സെന്ററിൽ നടന്ന സമരം മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അസീസ്‌ മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാദുഷ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് വി.കെ ഹനീഫ,കെ.എം.സി.സി നേതാക്കളായ പി.എം ഫിറോസ്,ടി.എസ് ഷംനാദ്, ടി.എം ഉമ്മർ എന്നിവർ സംസാരിച്ചു. പി.ബി മുഹമ്മദ്‌, വി.എച്ച് നൗഷാദ്, എം.ടി റിയാദ്, കെ.എച്ച് റിഷാദ്, കെ.കെ റിൻഷാദ്, എം.കെ ജിഷാദ്‌ എന്നിവർ പങ്കെടുത്തു. യൂത്ത് ലീഗ് വാർഡ് ജനറൽ സെക്രട്ടറി അർഷഖ് പൂവത്തിങ്കൽ സ്വാഗതവും പഞ്ചായത്ത് കൗൺസിലർ ടി.എം ജിൻഷാദ് നന്ദി പറഞ്ഞു.

കൈപ്പമംഗലം കൂരിക്കുഴിയിൽ നിൽപ്പ് സമരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ പി. കെ മുഹമ്മദ്‌ സാഹിബ്‌ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി പി.എസ്. മുഹമ്മദ്‌ ഫയാസ് അധ്യക്ഷത  വഹിച്ചു.

യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എം അക്ബർ അലി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം ട്രഷർ ടി.കെ ഉബൈദ്, സി.എം ശിഹാബ്, ടി.ബി അഫ്സൽ, പി.എ മൂസ, പി.എ ആദിൽ പ്രസംഗിച്ചു. ശാഖ സെക്രട്ടറി കെ.എ ഫൈസൽ സ്വാഗതവും വി.കെ നിസാർ നന്ദിയും പറഞ്ഞു.

കൈപ്പമംഗലം ചളിങ്ങാട് ശാഖ നിൽപ്പ് സമരം മുസ്ലിം ലീഗ് ചളിങ്ങാട് ശാഖ സെക്രട്ടറി പി. എ അബൂബക്കർ ഉത്ഘാടനം ചെയ്തു. യൂത്ത് ലീഗ് ചളിങ്ങാട് ശാഖ പ്രസിഡന്റ് പി.ഐ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. റിയാദ് കെഎംസിസി മെമ്പർ  പി.എ സാജുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ചളിങ്ങാട് ശാഖ മുസ്ലിം ലീഗ്  ട്രഷറർ ടി.എ സലീം, ടി.എ നാസർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

പി. ഐ ശിഹാബ്, ഫാറൂഖ്, കെ.എച്ച് സിദ്ധീക്ക്, കെ.കെ ഹംസ,പി.എസ്‌ സാബിക്ക്,ജബ്ബാർ മടയിൽ, റാഫി,ഷാഹുൽ ഹമീദ്, ജമാൽ എന്നിവർ പങ്കെടുത്തു.  ശാഖ സെക്രട്ടറി എം.എം അബ്ദുൽ വാജിദ് സ്വാഗതവും ടി. പി ഉമ്മർ നന്ദിയും പറഞ്ഞു.

കൈപ്പമംഗലം പള്ളി വളവ് ശാഖ നിൽപ്പ് സമരം മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ ട്രഷറർ കെ.വൈ നാസർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പള്ളിവളവ് ശാഖ പ്രസിഡന്റ് കെ.വൈ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. ഹാലിക്ക്, അഭിൽഷ, ഹിഷാം, അസ്‌ലം  എന്നിവർ പങ്കെടുത്തു.  മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇ. എച്. മുഹമ്മദ് റാഫി സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു.

മതിലകം പുതിയകാവിൽ ഗ്രാമപഞ്ചായത്തംഗം കെ കെ സഗീർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മതിലകം പഞ്ചായത്ത്‌ പ്രസിഡണ്ട് ഷംനാദ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം ബി റഷീദ്, യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സി എ അഷറഫ്, സലിം മിഷാബ്, റിസ്വാൻ, ഷെഫീഖ്, സ്വലാഹുദ്ദീൻ, സിക്കന്തർ, ഫർഹാൻ, ഫാസിൽ പ്രസംഗിച്ചു.

മതിലകം കൂളിമുട്ടത്ത് നടന്ന നിൽപ്പ് സമരം യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട് ഷംനാദ് ഉദ്ഘാടനം ചെയ്തു. സിക്കന്ദർ അദ്ധ്യക്ഷത വഹിച്ചു.

പുന്നയൂർക്കുളം അണ്ടത്തോട് നടന്ന നിൽപ്പ് സമരം റാസൽ ഖൈമ കെ എം സിസി. ജില്ലാ സെക്രട്ടറി എ എച്ച് ബാദുഷ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഷ്‌റഫ്‌ ചോലയിൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട് എ കെ മൊയ്തുണ്ണി, സി എം ഗഫൂർ, സി ബി റഷീദ് മൗലവി, അസ്‌ലം തെങ്ങിൽ, ഫസലു അയിനിക്കൽ, ഇർഷാദ് ടി എം, ബാദുഷ കെ സി എം, കബീർ സി എം, റംഷാദ് ടി യു, താഹിർ എ എച്ച് പ്രസംഗിച്ചു.

വെങ്കിടങ് പാടൂരിൽ നടന്ന നിൽപ്പ് സമരം മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബി വി കെ ഫക്രുദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി എം മുഹ്സിൻ മാസ്റ്റർ, മുഹമ്മദ്‌ സുഹൈൽ, സയ്യിദ് ഷാമിസ് അലി തങ്ങൾ ത്വൽഹത്ത്, ബാക്കിർ തങ്ങൾ, ഹുസൈൻ തങ്ങൾ, ഉവൈസ് അബ്ദുസ്സമദ് എന്നിവർ പ്രസംഗിച്ചു.

മുള്ളൂർക്കര പഞ്ചായത്തിൽ ആറ്റൂർ, മുള്ളൂർക്കര സെന്റർ എന്നിവിടങ്ങളിൽ നടന്ന നിൽപ്പ് സമരത്തിന് സയ്യിദ് സുഹൈൽ തങ്ങൾ, ശിഹാബ് എന്നിവർ നേതൃത്വം നൽകി.

വരവൂരിൽ നടന്ന നിൽപ്പ് സമരത്തിന് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജാഫർ കൊറ്റുപുറം, ജനറൽ സെക്രട്ടറി റഫീഖ് ചെലൂർ, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്‌ ടി എം അയ്യൂബ് എന്നിവർ നേതൃത്വം നൽകി.

വരവൂരിൽ നിൽപ്പ് സമരം മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ ജാഫർ വരവൂർ റഫീഖ് ചെലൂർ അയ്യൂബ് തളി എന്നിവർ നേതൃത്വം നൽകി.

വള്ളത്തോൾ നഗർ പഞ്ചായത്തിൽ പള്ളം സെന്ററിൽ നടന്ന സമരത്തിന് നിയോജകമണ്ഡലം പ്രസിഡണ്ട്‌ കെ വൈ അഫ്സൽ, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ റംഷാദ് പള്ളം തുടങ്ങിയവർ നേതൃത്വം നൽകി.

ദേശമംഗലത്ത് നടന്ന നിൽപ്പ് സമരത്തിന് യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ നൗഷാദ് ദേശമംഗലം, കാസിം മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.

പാഞ്ഞാൾ പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഉദുവടിയിൽ നടന്ന നിൽപ്പ് സമരം മുസ്ലിം യൂത്ത് ലീഗ് ചേലക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ ഉദുവടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ജനറൽ സെക്രട്ടറി അനസ് പി എ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് പാഞ്ഞാൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ സഫ് വാൻ കെ എസ്‌, ശരീഫ് ഉദുവടി, ഫാഹിസ്, സബീഹ് ഷാസിൽ, ഷിഫാസ്, യാസീൻ, അക്ബർ, ഹാഫിസ് പ്രസംഗിച്ചു.

Advertisment