ലീഡർ കെ. കരുണാകരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റും, കരുണം ഭവന നിർമ്മാണ ധനശേഖരണവും; ബ്രോഷർ പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂര്‍: യൂത്ത് കോൺഗ്രസ് തൃശൂർ നോർത്ത് - വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ 'സഹോദരന് ഒരു വീട് ' എന്ന ആശയത്തിനുവേണ്ടി കരുണം ഭവന നിർമ്മാണ ഫണ്ട് സമാഹരണത്തിനും, കായിക പ്രതിഭകൾക്ക് പ്രചോദനം നൽകുന്നതിനും വേണ്ടി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ മെമ്മോറിയൽ 5's ഫുട്ബോൾ ടൂർണമെന്റ് 2022 ജൂലൈ 3 ഞായറാഴ്ച തൃശൂർ പടിഞ്ഞാറെക്കോട്ടയിലെ എൻഫീൽഡ് എഫ് സി യിൽ വെച്ച് നടക്കുന്നു.

ആയതിന്റെ ബ്രോഷർ യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡണ്ട് അഡ്വ.ഒ.ജെ.ജനീഷ് തൃശൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജിജോമോൻ ജോസഫിന് കൈമാറി പ്രകാശനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജെലിൻ ജോൺ, ജില്ലാ സെക്രട്ടറിമാരായ വിനീഷ് പ്ലാച്ചേരി, അമൽ ഖാൻ, ജില്ലാ കമ്മറ്റി അംഗം ജിൻസി പ്രജോ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെൻസൻ ജോസ് കാക്കശ്ശേരി, സംഘാടക മണ്ഡലം പ്രസിഡണ്ടുമാരായ വൈശാഖ്.കെ.എസ്, ഫെവിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം ഭാരവാഹികളും, മറ്റു പ്രവർത്തകരും പങ്കെടുത്തു.

കരുണം പദ്ധതിയിൽ സംഭാവനകൾ നൽകി നിങ്ങൾക്കും പങ്കാളിയാകാം. കൂടുതൽ വിവരങ്ങൾക്ക് : 9496500332
Account name : Karunam
Account number : 50220002686439
ESAF SFB - IFSC : ESMF0001102

https://wa.me/919496500332

Advertisment