വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ യൂത്ത് ലീഗിന്റെ ചൂട്ട് പ്രതിഷേധം

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

വാടാനപ്പള്ളി: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി, കെഎസ്ഇബി ഓഫീസിന് മുമ്പിൽ ചൂട്ട് പ്രതിഷേധം നടത്തി.

Advertisment

publive-image

തൃത്തല്ലൂർ യുപി സ്കൂൾ പരിസരത്ത് നിന്ന് പ്രകടനമായെത്തിയായിരുന്നു സമരം. ജില്ല പ്രസിഡണ്ട്‌ എ.എം സനൗഫൽ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഭാരമാണ് വൈദ്യുതി നിരക്ക് വർദ്ധനവിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സനൗഫൽ പറഞ്ഞു.

publive-image

സർക്കാരിന്റെ അഴിമതിയും ധൂർത്തും മൂലമുണ്ടായ കടബാധ്യതയും വകുപ്പിന്റെ കെടുകാര്യസ്ഥതയുമാണ് കെഎസ്ഇബിയെ നഷ്ടത്തിലാക്കിയത്. കടബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ തലയിലേക്ക് കെട്ടി വെക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

publive-image

യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.വൈ ഹർഷാദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി എ.എ ഷജീർ മുഖ്യ പ്രഭാഷണം നടത്തി.

publive-image

യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി എ.എം നിയാസ്, എം.എച്ച് ഖാലിദ്, കെ.എം ദിൽഷാദ്, ഫൈസൽ അഞ്ചങ്ങാടി, എ.എസ് ശിഹാബ്, എ.എം സുഹൈൽ, വി.കെ റഫീഖ്, കെ.എം മുജീബ് പ്രസംഗിച്ചു.

Advertisment