കെജിഒഎഫ് അഖില കേരള ബാറ്റ്മിൻറൻ ചാമ്പ്യൻഷിപ്പ് തൃശൂർ കരിയിച്ചിറ സ്പോർട്സ് സെൻ്ററിൽ നടന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

തൃശൂര്‍:കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ അഖില കേരള ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റ് തൃശൂർ കരിയിച്ചിറ സ്പോർട്ട് സ് സെൻ്ററിൽ നടന്നു. കെ.ജി.ഒ.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.എം. ഹാരീസ് ടൂർണ്ണമെൻ്റ് ഉത്ഘാടനം ചെയ്തു.

Advertisment

പല വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. സംഘടനയുടെ കലാ - കായിക സാംസ്കാരിക വേദിയായ" ഗസൽ " ൻ്റെ ഈ പ്രഥമ സംരംഭത്തിൽ മികച്ച പ്രാതിനിധ്യമാണ് ഉണ്ടായിരുന്നത്.

ഉച്ചതിരിഞ്ഞ് നടന്ന സമാപന ചടങ്ങിൽ തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ റോബ്സൺ വിജയികൾക്ക് ട്രോഫികൾ വിതണംചെയ്തു. കെ.ജി.ഒ.എഫ്.ജില്ലാ പ്രസിഡൻ്റ് ഡോ. കെ.ആർ. അജയ് അദ്ധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.എം. ഹാരീസ്, സംസ്ഥാന സെക്രട്ടറി സ.പി. വിജയകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വിമൽ കുമാർ, ഡോ. വി.എം. പ്രദീപ്, സംസ്ഥാന കമ്മിറ്റി അംഗം ഡോ. അരുൺ റാഫേൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിന് ജില്ലാ സെക്രട്ടറി ഡോ. കെ. വിവേക് സ്വാഗതവും ജില്ലാ ട്രഷറർ ഡോ. സുബിൻ കോലാടി നന്ദിയും രേഖപ്പെടുത്തി.

Advertisment