ആഭരണ നിര്‍മാണ രംഗത്ത് ടൈറ്റനുമായി കൈകോര്‍ത്ത് മണപ്പുറം ജുവലേഴ്‌സ്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

തൃശൂര്‍:സ്വര്‍ണാഭരണ നിര്‍മാണ രംഗത്ത് പരസ്പര സഹകരണത്തിന് മണപ്പുറം ജുവലേഴ്‌സ് ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ലൈഫ്‌സ്റ്റൈല്‍ കമ്പനിയായ ടൈറ്റനുമായി ധാരണയിലെത്തി. ഇരു കമ്പനികളും ഒപ്പുവച്ച കരാര്‍ പ്രകാരം മണപ്പുറം ജുവലേഴ്‌സ് ടൈറ്റനു വേണ്ടി പ്രീമിയം സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കും. ബെംഗളുരുവില്‍ മണപ്പുറം ജുവലേഴ്‌സിന് സ്വന്തമായി ആഭരണ നിര്‍മാണശാലയുണ്ട്.

Advertisment

സ്വര്‍ണാഭരണ ഉല്‍പ്പാദന, വില്‍പ്പന രംഗത്ത് രാജ്യാന്തര പ്രശസ്തിയുള്ള ടൈറ്റനുമായുള്ള സഹകരണം മണപ്പുറം ജുവലേഴ്‌സിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലാണ്. സ്വര്‍ണാഭരണ രംഗത്തെ മണപ്പുറം ജുവലേഴ്‌സിന്റെ വൈദഗ്ധ്യത്തിനും മികവിനും ലഭിച്ച അംഗീകരമായാണ് ഈ പങ്കാളിത്തത്തെ കാണുന്നത്, മണപ്പുറം ജുവലേഴ്‌സ് ചെയർമാൻ വി.പി.നന്ദകുമാര്‍ പറഞ്ഞു.

മണപ്പുറം ജുവലേഴ്‌സ് ലിമിറ്റഡിന്റെ റീട്ടെയ്ല്‍ ബ്രാന്‍ഡ് ആയ മണപ്പുറം റിതി ജുവല്‍റിക്ക് കേരളം, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സ്റ്റോറുകളുണ്ട്. നവീന രൂപകല്‍പ്പനയും ഗുണമേന്മയുമാണ് ബ്രാന്‍ഡിനെ ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യമാക്കിയത്.

Advertisment