മുസ്‌ലിം യൂത്ത് ലീഗ് ജനസഹായി കേന്ദ്രം വാടാനപ്പള്ളിയിൽ പ്രവർത്തനം തുടങ്ങി

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

വാടാനപ്പള്ളി:മുസ്‌ലിം യൂത്ത് ലീഗ് ജനസഹായി കേന്ദ്രം വാടാനപ്പള്ളിയിൽ പ്രവർത്തനം തുടങ്ങി. പിഎ മുഹമ്മദ്‌ സാഹിബിന്റെ ആധാർ, വോട്ടർ ഐ ഡിയുമായി ബന്ധിപ്പിച്ച് ടിഎൻ പ്രതാപൻ എംപി പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു. ജനസേവന രംഗത്തെ മാതൃകാ കാൽവെപ്പാണ് യൂത്ത് ലീഗിന്റെ ജനസഹായി കേന്ദ്രങ്ങളെന്ന് ടിഎൻ പ്രതാപൻ എംപി അഭിപ്രായപ്പെട്ടു.

Advertisment

സർക്കാർ സേവനങ്ങൾ 90%വും ഓൺലൈൻ മുഖേനയാക്കിയ സാഹചര്യത്തിൽ ഡിജിറ്റലൈസ് ചെയ്ത സേവന കേന്ദ്രങ്ങളായി ഓഫീസുകളെ നവീകരിക്കുകയെന്നത് കാലത്തിനനുസരിച്ചുള്ള അപ്ഡേഷനാണ്. ജനങ്ങളെ സഹായിക്കാൻ ആധുനികവൽക്കരിച്ച ഓഫീസുകൾ സജ്ജീകരിച്ച യൂത്ത് ലീഗിന്റെ പ്രവർത്തനം ശ്ലാഖനീയമാണെന്ന് എം പി പറഞ്ഞു.

publive-image

സേവന സന്നദ്ധമായ യൗവനങ്ങളാണ് നാടിന്റെ സമ്പത്ത്. അതിനെ ഗുണപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള അജണ്ടകളും ആസൂത്രണങ്ങളും രൂപപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും മത-രാഷ്ട്രീയ സംഘടനകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസി കൂട്ടായ്മയായ ഗ്രീൻ റഹ് മയുടെ സഹകരണത്തോടെ ലീഗ് പഞ്ചായത്ത്‌ ഓഫീസായ എംഎം ഹനീഫ സൗധത്തിലാണ് ജനസഹായി കേന്ദ്രം പ്രവർത്തിക്കുന്നത്. യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എവൈ ഹർഷാദ് അധ്യക്ഷനായി.

publive-image

മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട്‌ കെ എ ഹാറൂൺ റഷീദ്, ഡിസിസി സെക്രട്ടറി സിഎം നൗഷാദ്, യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട്‌ എഎം സനൗഫൽ, ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെഎം അബ്ദുള്ള, ജനറൽ സെക്രട്ടറി എഎ ഷജീർ, നൂറുദ്ദീൻ യമാനി, എഎം നിയാസ്, പികെ അഹമ്മദ്, പിഎം ഷെരീഫ്, പിഎം ഖാലിദ്, എസി അബ്ദുറഹിമാൻ, കെഎസ് ഹുസൈൻ, ഗ്രാമ പഞ്ചായത്ത് അംഗം രേഖ അശോകൻ, വിഎം മുഹമ്മദ്‌ സമാൻ, അറക്കൽ അൻസാരി, താഹിറ സാദിഖ്, രജനി കൃഷ്ണാനന്ദ്, അഷ്‌റഫ്‌ ലബ്ബ, എഎ മുഹമ്മദ്‌, അറക്കൽ ലത്തീഫ്, എംഎൻ സലീം പ്രസംഗിച്ചു.

Advertisment