/sathyam/media/post_attachments/Ll5fSFwbn16qy3Asyork.jpg)
തൃശൂർ:എംഎസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ പ്രഖ്യാപിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കാലം എന്ന തലകെട്ടിൽ സംഘടന ഹൃദയത്തിലേക്ക് എന്ന പ്രമേയത്തിൽ ക്യാമ്പയിൻ നവംബർ 5 ന് ആരംഭിക്കും.
ഈ ക്യാമ്പയിനിലൂടെ ജില്ലയിലെ സംഘടനാ സംവിധാനം വിപുലീകരിക്കുക എന്നതാണ് എംഎസ്എഫ് ജില്ലാ കമ്മിറ്റിലക്ഷ്യമാക്കുന്നത്. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് എസ്.എ അൽറെസിൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രെട്ടറി പി എം അമീർ, ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹാറൂൺ റഷീദ്, ജില്ലാസെക്രെട്ടറി എം.എ റഷീദ്, എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് റംഷാദ് പള്ളം, എംഎസ്എഫ് ജില്ലാ ഭാരവാഹികളായ ഷെബീർ അലി,ഷഫീക് ആസിം, സി.എ. സൽമാൻ, ഫഈസ് മുഹമ്മദ്, ടെക്ഫെഡ് ജില്ലാ ചെയർമാൻകെ.എച്ച് അഫ്താബ് എന്നിവർ സംസാരിച്ചു.
എംഎസ്എഫ് ജില്ല ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ സ്വാഗതവും ട്രഷറർ കെ വൈ അഫ്സൽ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us