/sathyam/media/post_attachments/Qdd7YkggEg2lTsPP3cwi.jpg)
തൃശൂർ: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാത്ത ഇടതു സർക്കാറിനെതിരെ കാലിക്കലവുമേന്തി മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം. തൃശൂർ അമ്പാടി ലെയിനിലെ ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധം കോർപ്പറേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ല പ്രസിഡണ്ട് എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റം അതിരൂക്ഷമായി തുടരുമ്പോഴും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികളായി നിൽക്കുകയാണെന്ന് സനൗഫൽ പറഞ്ഞു.
പൊതുവിപണിയിൽ സർക്കാർ ഇടപെടേണ്ട അടിയന്തിര ഘട്ടമാണിത്. ന്യായവിലയ്ക്ക് ഉൽപ്പന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ
സർക്കാർ സത്വര നടപടി സ്വീകരിക്കണം. ധൂർത്തിനും നിയമ വ്യവഹാരങ്ങൾക്കും അനാവശ്യമായി പണം ചെലവഴിക്കുന്ന സർക്കാർ, വിലവർധന പിടിച്ചു നിർത്താൻ ഫലപ്രദമായി ഇടപെടാതെ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നതെന്നും സനൗഫൽ പറഞ്ഞു.
ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, യൂത്ത് ലീഗ് ജില്ല ട്രഷറർ കെ കെ സക്കരിയ, ഭാരവാഹികളായ എ വി അലി, സാബിർ കടങ്ങോട്, എ വി സജീർ, ഷെബീർ പാറമ്മൽ, ആർ വി ബക്കർ, പി ജെ ജെഫീക്ക്, അസീസ് മന്ദലാംകുന്ന് പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us