അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൽ ഇസാഫ് സെമിനാർ സംഘടിപ്പിച്ചു

New Update

publive-image

തൃശൂര്‍: ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 69 -ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു. ചെയർമാൻ സെലീന ജോർജ് സഹകരണ പതാക ഉയർത്തി.

Advertisment

ഇന്ത്യ@ 75 എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകന്‍ കെ. പോള്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തി.

ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് കോ ഓപ്പറേറ്റീവ് വിഭാഗം മേധാവി ഡോ. സി.പിച്ചയ്, സഹകരണ ബാങ്ക് കേരള സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എ യുമായ എം. കെ. കണ്ണൻ, ഇരിഞ്ഞാലക്കുട ടൗൺ സഹകരണ ബാങ്ക് ചെയർമാനും ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി പ്രസിഡന്റുമായ എം.പി.ജാക്‌സൺ, തൃശൂർ സർക്കിൾ കോ ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ ജോയ് ഫ്രാൻസിസ് എന്നിവർ വിവിധ സെമിനാറുകൾക്ക് നേതൃത്വം നൽകി.

ഇസാഫ് കോ ഓപ്പറേറ്റീവ് വൈസ് ചെയർമാൻ ഡോ. ജേക്കബ് സാമുവൽ, ചീഫ് എക്സിക്യൂട്ടീവ്‌ ഓഫിസർ ക്രിസ്തുദാസ് കെ. വി., ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ് ശ്രീധരൻ പിള്ള, കംപ്ലൈൻസ് ഓഫീസർ ജയരാജൻ വി.കെ എന്നിവരും സംസാരിച്ചു. സൊസൈറ്റി സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിൽ വിജയികളായവരെ ചടങ്ങിൽ അനുമോദിച്ചു.

Advertisment