/sathyam/media/post_attachments/q3xeL6fEjPEDptv3zW74.jpg)
കൈപ്പമംഗലം: എസ്എസ്എഫ് ഗോൾഡൻ ഫിഫ്‌റ്റിയുടെ മുന്നോടിയായി സംഘടിക്കപ്പെട്ട ജില്ലാ റാലി പ്രൗഢമായി സമാപിച്ചു. ജില്ലയിലെ നാല്പത്തിയേഴ് സെക്ടറുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തിൽ അധികം കേഡർ വിദ്യാർഥികൾ പങ്കെടുത്ത റാലി കൊപ്രക്കളത്ത് നിന്ന് ആരംഭിച്ച് മൂന്നുപീടികയിൽ സമാപിച്ചു.
എസ്എസ്എഫ് ജില്ലാ പ്രഡിഡന്റ് ശിഹാബ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സമാപന പൊതുസമ്മേളനം എസ്എസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റ് പി കെ ബാവ ദാരിമി ഉദ്ഘടാനം ചെയ്തു. എസ്‌വൈഎസ് കോഴിക്കോട് ജില്ലാ ഫിനാൻസ് സെക്രട്ടറി സി കെ റാഷിദ് ബുഖാരി മുഖ്യ പ്രഭാഷണവും എസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅഫർ സാദിഖ് പ്രേമേയ പ്രഭാഷണവും നടത്തി.
എസ് വൈ എസ് ജില്ലാ പ്രസിഡഡന്റ് അബ്ദുൽ റസാഖ് ബുസ്താനി പുതിയ ജില്ല ഭാരവാഹികളുടെ പ്രഖ്യാപിച്ചു. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി എംഎം ഇബ്‌റാഹിം എരുമപ്പെട്ടി, എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബഷീർ, എസ്.എം.എ ജില്ലാ പ്രസിഡന്റ് അബ്‌ദു ഹാജി കതിയാളം എസ്.എം.എ ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ വഴിയമ്പലം, കേരള മുസ്‌ലിം ജമാഅത് കൈപ്പമംഗലം സോൺ വൈസ് പ്രസിഡന്റ് എസ് കെ ആറ്റക്കോയ തങ്ങൾ, എസ്‌വൈഎസ് കൈപ്പമംഗലം സോൺ പ്രസിഡന്റ് സയ്യിദ് മുഹമ്മദുൽ ബുഖാരി എന്നിവർ സംബന്ധിച്ചു.
എസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഷെനീബ് മുല്ലക്കര സ്വാഗതവും സ്വാഗത സംഘം കൺവീനർ ഫഹദ് മഹ്‌ളറ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us