വൈലത്തൂർ മെഡിക്കൽ റിലീഫ് ചാരിറ്റബിൾ ട്രസ്റ്റ് മാരത്തോൺ ഓട്ടവും, ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി

New Update

publive-image

വടക്കേക്കാട് : വൈലത്തൂർ മെഡിക്കൽ റിലീഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരോഗ്യമുള്ള ജനത - ലഹരി വിരുദ്ധ ഗ്രാമം എന്ന ശീർഷകത്തിൽ അഞ്ചു കിലോമീറ്റർ മാരത്തോൺ ഓട്ടം നടത്തി. മുൻ വർഷങ്ങളിലെ ആരോഗ്യബോധവൽക്കരണത്തിന്റെ തുടർച്ചയായാണ് മൂന്നാമത് അഞ്ചു കിലോമീറ്റർ മിനി മാരത്തോൺ.

Advertisment

publive-image

സീനിയർ, സീനിയർ 1,ജൂനിയർ, ജൂനിയർ 1,സബ് ജൂനിയർ,തുടങ്ങി അഞ്ചുവിഭാഗമായാണ് മത്സരം നടത്തിയത്. വൈലത്തൂർ മെഡിക്കൽ റിലീഫ് ചാരിറ്റബിൽ ട്രസ്റ്റ് ഓഫിസ് പരിസത്തു നിന്ന് ട്രസ്റ്റ് സീനിയർ മെമ്പർ ഒ എ കാദർ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പറും പോഗ്രാം കോഡിനേറ്ററുമായ എസ് കെ ഖാലിദ് പദ്ധതി വിശദീകരണം നടത്തി. സമാപനസംഗമത്തിൽ വിവിധ വിഭാഗങ്ങളിൽ ഒന്നും, രണ്ടും,മൂന്നും സ്ഥാനം കരസ്തമാക്കിയ മുഹമ്മദ്‌ യാസീൻ, അദ് നാൻ, സുഹാസ്, സുൽത്താൻ, സഹൽ, മിർസാൻ മനാഫ്, പ്രിൻസ്, മുഹമ്മദ്‌ അനസ്, അമരീഷ്, സുറുർ, ഉസ്മാൻ, ഷിന്റോ, സലീംകുമാർ, പ്രദീപ് എന്നിവവർക്ക് വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി ബാബു സമ്മാനം വിതരണം നടത്തി.

മാരത്തോണിനായി വിവിധ സേവനങ്ങൾ നൽകിയ തനനം റഫീഖ്, ശരീഫ് ലൈഫ് കെയർ എന്നിവർക്ക് ട്രസ്റ്റിന്റെ സ്നേഹാദരം അബ്ദുൽ കലാം നൽകി. ട്രസ്റ്റ് പ്രസിഡന്റ് എ റ്റി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ഉമ്മർ, ഷാജി, അഷറഫ്, ശംസുദ്ധീൻ, മനാഫ് നുറുക്കിൽ, സുലൈമാൻ, സൽമാൻ, സനൽ, സുബൈർ, വദൂദ്, അബ്ദുള്ള ക്കുട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രസ്റ്റ് ജനറൽ സെക്രട്ടറി ഉസ്മാൻ സ്വഗതവും റഫീഖ് നന്ദിയും പറഞ്ഞു.

Advertisment