ക്രിസ്തുസഭാ പ്രസിഡന്‍റും ജീവധ്വനി മാസിക പത്രാധിപരും ജോസ് ഹോട്ടല്‍ ഉടമയുമായ റിട്ട. ഇഎസ്ഐ ഉദ്യോഗസ്ഥന്‍ കളത്തിൽ റാഫേൽ ജോസ് നിര്യാതനായി

New Update

publive-image

തൃശൂർ:തൃശൂർ ക്രിസ്തു സഭാ പ്രസിഡൻറും ജീവദ്ധ്വനി മാസിക പത്രാധിപരും പടിഞ്ഞാറെകോട്ടയിലെ പ്രശസ്ത ഹോട്ടലായ ജോസ് ഹോട്ടൽ ഉടമയും റിട്ടേർഡ് ഇഎസ്ഐ ഉദ്യോഗസ്ഥനുമായിരുന്ന കളത്തിൽ റാഫേൽ ജോസ് (കെ.ആർ ജോസ് - 84) അന്തരിച്ചു. മികച്ച പ്രഭാഷകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനും സൺഡേ സ്കൂൾ അദ്ധ്യാപകനുമായിരുന്നു.

Advertisment

ഭാര്യ: പരേതയായ ആൽപ്പാറ ഇടപ്പാറ വീട്ടിൽ മേരി. മക്കൾ: ഫാനി, ഫേബ, ഫാജി (ഷാരൺ), ശോഭ, സോണിയ. മരുമക്കൾ: സ്റ്റാൻലി, ജേക്കബ് അലക്സാണ്ടർ, സോണി, ഡാർബി, ബെൻസൻ.

രാവിലെ അയ്യന്തോൾ ചുങ്കം വസതിയിൽ നിന്നും പൊതുദർശനത്തിനു ശേഷം പത്തു മണി മുതൽ ലാലൂർ ക്രിസ്തു സഭാ ഹാളിൽ ശുശ്രൂഷകൾക്കു ശേഷം പഴഞ്ഞി ക്രിസ്തുസഭ സിമിത്തേരിയിൽ സംരക്കാരം നടത്തി.

Advertisment