എംസിഎ മൂവാറ്റുപുഴ രൂപത 2023 -25 വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

New Update

publive-image

തൃശ്ശൂർ:മലങ്കര കാത്തലിക് അസോസിയേഷൻ മൂവാറ്റുപുഴ രൂപതയുടെ സമ്മേളനം മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. രൂപതാ വൈദികോപദേഷ്ടാവും വികാരി ജനറാളുമായ വെരി.റവ. മോൺ. ചെറിയാൻ ചെന്നിക്കര ആമുഖ പ്രഭാഷണം നടത്തി.

Advertisment

എംസിഎ മൂവാറ്റുപുഴ രൂപത പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായിരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സജീവ് ജോർജ് സ്വാഗതം പറഞ്ഞു. വിസി ജോർജ് കുട്ടി, എൻ.ടി.ജേക്കബ്, മേരി കുര്യൻ, തോമസ് കോശി എന്നിവർ പ്രസംഗിച്ചു. അഭിവന്ദ്യ പിതാവിന്റെ നാമ ഹേതുക തിരുന്നാൾ നിയോഗത്തോടനുബന്ധിച്ച് നടത്തുന്ന ഭവന നിർമ്മാണ ഫണ്ടിലേക്ക് എംസിഎ മൂവാറ്റുപുഴ രൂപതയുടെ സംഭാവന കൈമാറി.

2021- 23 കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വൈദിക ജില്ലയ്ക്കുള്ള അവാർഡ് കുന്നംകുളം വൈദിക ജില്ല കരസ്ഥമാക്കി. മികച്ച പ്രസിഡന്റ് അവാർഡിന് കരിമ്പ വൈദിക ജില്ലയിലെ ഉമ്മൻ സി ഒ അർഹനായി. മികച്ച യൂണിറ്റിനുള്ള അവാർഡ് സെൻറ് ജൂഡ് മലങ്കര കാത്തലിക് ചർച്ച് കളമശ്ശേരി ലഭിച്ചു.

കൂടാതെ കുന്നംകുളം മേഖല വൈദികോപദേഷ്ടാവ് റവ.ഫാ.ജോണി ചെരിക്കായത്തിനെയും പിറവം മേഖല വൈദികോപദേഷ്ടാവ് റവ.ഫാ.ജോർജ് കയ്യാനിക്കലിനെയും എംസിഎ സഭാതല ജന.സെക്രട്ടറി വി.സി ജോർജ് കുട്ടിയെയും നവമാധ്യമങ്ങൾ വഴിയുള്ള ദൈവവചന ശുശ്രൂഷ നടത്തിയ കമാൻഡർ തോമസ് കോശിയേയും ആദരിച്ചു.

തൃശ്ശൂർ പീച്ചി ദർശനയിൽ വെച്ച് ചേർന്ന ജനറൽബോഡിയിൽ എം.സി.എ മൂവാറ്റുപുഴ രൂപതയുടെ 2023 - 25 വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ യോഗം തെരഞ്ഞെടുത്തു. പ്രസിഡണ്ട്: അഡ്വ.എൽദോ പൂക്കുന്നേൽ, ഷിബു സി.ബി (വൈസ് പ്രസിഡണ്ട്), മേരി ടവേഴ്സ് (വൈസ് പ്രസിഡണ്ട്), സജീവ് ജോർജ്
(ജനറൽ സെക്രട്ടറി), കെ.ഡി അപ്പച്ചൻ(സെക്രട്ടറി), കമാണ്ടർ തോമസ് കോശി (ട്രഷറാർ).

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വി.സി ജോർജ് കുട്ടി, കെ എം ഫിലിപ്പ്,എൻ ടി ജേക്കബ്, മേരി കുര്യൻ, ഷിബു പനച്ചിക്കൽ, സാലി ജേക്കബ് എന്നിവരെയും തെരഞ്ഞെടുത്തു.

Advertisment