ജയില്‍ മോചിതനായ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് തൃശൂരിൽ ആവേശോജ്വല സ്വീകരണം

New Update

publive-image

തൃശൂർ: ജയില്‍ മോചിതനായ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്, യൂത്ത് ലീഗ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൽ അവശോജ്വല സ്വീകരണം. സേവ് കേരള മാർച്ചിനെ തുടർന്ന് ജാമ്യമില്ല വകുപ്പുകൾ ചുമത്തി പിണറായി സർക്കാർ പികെ ഫിറോസിനെ അന്യായമായി ജയിലിലടക്കുകയായിരുന്നു.

Advertisment

16 ദിവസത്തെ ജയിൽ വാസത്തിന് ശേഷം സംസ്ഥാന ട്രഷറർ പി ഇസ്മായിലുമൊത്ത് തൃശൂരിലെത്തിയ ഫിറോസിനെ റെയിൽവേ സ്റ്റേഷനിൽ ജില്ലയിലെ യൂത്ത് ലീഗ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

ജില്ല പ്രസിഡണ്ട്‌ എ എം സനൗഫൽ പൊന്നാട അണിയിച്ചു. ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ട്രഷറർ കെ കെ സക്കരിയ, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി പി എ ഷാഹുൽ ഹമീദ്, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ എ വി അലി, അസീസ് മന്ദലാംകുന്ന്, ടി എ ഫഹദ്, ഷെബീർ പാറമ്മൽ, സാബിർ കടങ്ങോട്, ആർ വി ബക്കർ, നേതാക്കളായ സി സുൽത്താൻ ബാബു, കെ കെ ഹംസക്കുട്ടി, എ എം മൻസൂർ നേതൃത്വം നൽകി.

Advertisment