New Update
/sathyam/media/post_attachments/JLmXZL2GORwz5W8erh4Z.jpg)
തൃശൂർ:ബജറ്റിലെ നികുതിക്കൊള്ള, ലൈഫ് മിഷൻ അഴിമതി, കള്ളപ്പണം, മുഖ്യമന്ത്രിയുടെ യാത്രാ വഴിയിൽ ജനങ്ങളെ തടവിലാക്കൽ തുടങ്ങിയ വിഷയങ്ങളുയർത്തി മുസ്‌ലിം യൂത്ത് ലീഗ് തൃശൂർ ജില്ലാ കമ്മറ്റി ഫെബ്രുവരി 21ന് കലക്ട്രേറ്റ് മാർച്ച് നടത്തും.
Advertisment
രാവിലെ 10 മണിക്കാണ് മാർച്ച് തുടങ്ങുക. സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, സംസ്ഥാന പ്രവർത്തക സമിതി അംഗം കെ എ മുഹമ്മദ് ആസിഫ്, മുസ്‌ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.
സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ മുഴുവന്‍ കലക്ട്രേറ്റുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
ഈ പ്രക്ഷോഭങ്ങൾക്ക് എല്ലാവരുടെയും പിന്തുണ യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫലും ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്തും അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us