പെണ്ണുകാണൽ കഴിഞ്ഞപ്പോൾതന്നെ 5 മക്കൾ വേണമെന്ന് 'നിയുക്ത' ഭാര്യയുമായി ധാരണയിലായിരുന്നെന്ന് വെളിപ്പെടുത്തി നടൻ സിജോയ് വർഗീസ്. ഭാര്യ അഞ്ചാമത് പ്രസവിച്ചപ്പോൾ മൂത്ത മകന് പ്രായം 21. അപ്പനോട് ഇനി വേണ്ടെന്ന് പറഞ്ഞ മകന് സിജോയ് നൽകിയ മറുപടി ലോകത്ത് എല്ലാ ദമ്പതികളും കേട്ടിരിക്കേണ്ടത് - വീഡിയോ കാണാം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

തൃശൂര്‍:വിവാഹത്തിനു മുമ്പുതന്നെ തങ്ങള്‍ക്ക് 5 മക്കള്‍ വേണമെന്നായിരുന്നു ആഗ്രഹമെന്നും അതേ ആഗ്രഹമുള്ള ഒരാളെതന്നെ തനിക്ക് ഭാര്യയായി ലഭിച്ചെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും തുറന്നു പറഞ്ഞ് നടന്‍ സിജോയ് വര്‍ഗീസ്.

Advertisment

പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞ് ഒത്തുകല്യാണത്തിനിടയിലുള്ള കാലയളവിലാണ് 'നിയുക്ത' ഭാര്യയോട് 5 മക്കളെന്ന ആഗ്രഹം തുറന്നു പറഞ്ഞത്. തനിക്കും അതാണ് ആഗ്രഹമെന്നായിരുന്നു മറുപടി.

ഭാര്യയുടെ നാല്‍പ്പത്തി അഞ്ചാം വയസിലാണ് തങ്ങളുടെ അഞ്ചാമത്തെ കുട്ടി പിറക്കുന്നത്. അപ്പോള്‍ മൂത്ത മകന് വയസ് 21 ആയിരുന്നു - സിജോയ് പറഞ്ഞു.

അപ്പനും അമ്മയ്ക്കും അഞ്ചാമത് കുട്ടി പിറന്നപ്പോള്‍ 21 കാരനായ മകനെ കൂട്ടുകാര്‍ കളിയാക്കിയതും മാനക്കേടോര്‍ത്ത് ഇനി നിര്‍ത്തണമെന്ന് മകന്‍ തന്നോട് പറഞ്ഞതും അവന് സിജോയ് നല്‍കിയ മറുപടിയുമെല്ലാം ഉദാത്ത ദാമ്പത്യത്തിന്‍റെ മകുടോദാഹരണങ്ങളാണ്.

പൊതു വേദിയില്‍ സിജോയ് തന്നെയാണ് ഇതെല്ലാം തുറന്നു പറയുന്നത്. എല്ലാ ദമ്പതികളും അത്യാവശ്യം കണ്ടിരിക്കേണ്ട ആ പ്രസംഗത്തിന്‍റെ പൂര്‍ണഭാഗം കാണാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക: ">

Advertisment