വിജയ് ആന്റണിയുടെ തമിഴരശൻ ​​: ട്രെയ്‌ലർ റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

publive-image

ഏറെ നാളായി മുടങ്ങിക്കിടക്കുന്ന വിജയ് ആന്റണി ചിത്രം തമിഴരശന്റെ ട്രെയിലർ പുറത്തിറങ്ങി. 2005ൽ ജയം രവി നായകനായ ദാസ് എന്ന ചിത്രം സംവിധാനം ചെയ്ത ബാബു യോഗേശ്വരനാണ് ഇത് സംവിധാനം ചെയ്യുന്നത്.

Advertisment

വിജയ് ആന്റണി പോലീസ് വേഷത്തിലാണ് എത്തുന്നത് എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന വിവരം. രമ്യ നമ്പീശൻ ആണ് ചിത്രത്തിലെ നായിക. നടൻ സുരേഷ് ഗോപിയും ചിത്രത്തിൽ അഭിനയിക്കുന്നു. തമിഴരസന്റെ സംഗീതം ഇളയരാജയും ഛായാഗ്രഹണം ആർ ഡി രാജശേഖറും നിർവ്വഹിക്കുന്നു. എസ് കൗസല്യ റാണി നിർമ്മിക്കുന്ന ചിത്രം ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് ഉറപ്പായി.

&t=18s

അതേസമയം, വിജയ് ആന്റണിയുടെ അഗ്‌നി സിറഗുകൾ, മഴ പിടിക്കാത്ത മനുഷ്യൻ, പിച്ചൈക്കാരൻ 2, കാക്കി, രഥം, കൊലൈ തുടങ്ങി നിരവധി ചിത്രങ്ങൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

Advertisment