/sathyam/media/post_attachments/VEb5WqVmMFrfjwrCW5JB.jpg)
സഞ്ചാരികള്‍ പാലിക്കേണ്ട അതിവിചിത്രമായ നിയമങ്ങള്‍ ഓരോ രാജ്യത്തും വളരെ രസകരമാണ്. അതേപോലെ തന്നെ നമ്മളെ വിചിത്രമെന്ന് തോന്നിപ്പിക്കും വിധമുള്ള ആചരങ്ങളാണ് ഓരോ സ്ഥങ്ങളിലും വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. അത്തരത്തിൽ ചില രാജ്യങ്ങളിൽ അവരുടെ രാജ്യത്ത് എത്തിക്കഴിഞ്ഞാൽ ആചരിക്കാൻ പറയുന്ന വളരെ വിത്യസ്തമായ ആചരങ്ങളെ കുറിച്ചറിയം
സ്വിറ്റ്‌സര്‍ലന്‍ഡ്
അതിമനോഹരമായ ഒരു രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. എന്നാല്‍ ഇവിടെ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട ഒരു നിയമമുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ രാത്രി 10 മണിക്ക് ശേഷം ടോയ്ലറ്റ് ഫ്‌ളഷ് ചെയ്യുന്നതിനുള്ള 'നിരോധനത്തെ' കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല. വിഷമിക്കേണ്ട, ഇതൊരു കുറ്റകൃത്യമല്ല, ഔദ്യോഗികമായ ഒരു നിരോധനവുമില്ല. സ്വിറ്റ്‌സര്‍ലന്‍ഡിലെ ധാരാളം ആളുകള്‍ക്ക് ഇത് അരോചകമായി തോന്നുന്നു, പ്രത്യേകിച്ച് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന പൊതുവായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ജാഗ്രത പാലിക്കുന്നവരാണ്. തിരിച്ചും അവര്‍ അത് പ്രതീക്ഷിക്കുന്നു. അതിനാല്‍, നിങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിക്കുകയും ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളിലോ മറ്റോ താമസിക്കേണ്ടി വരുകയോ ചെയ്താല്‍, ഈക്കാര്യങ്ങള്‍ മനസ്സില്‍വെച്ച് പ്രവര്‍ത്തിക്കുക.
സിംഗപ്പൂര്‍
ദിവസത്തിലെ ഒരു നിശ്ചിത സമയത്തിന് ശേഷം ഫ്‌ളഷ് ചെയ്യുന്നത് സ്വിറ്റ്സര്‍ലന്‍ഡില്‍ അത്ര നല്ല സംസ്‌കാരമായിരിക്കില്ല. എന്നാല്‍ അതില്‍ നിന്ന് തീര്‍ത്തും വിപരീതമായ ഒന്നാണ് സിംഗപ്പൂരിലുള്ളത്. സിംഗപ്പൂരില്‍ ഫ്‌ളഷ് ചെയ്തില്ലെങ്കില്‍ പിഴയോ ജയില്‍ ശിക്ഷയോ അനുഭവിക്കേണ്ടി വരും. അതെ, സിംഗപ്പൂരില്‍, ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷം അത് ഫ്‌ളഷ് ചെയ്യാന്‍ നിങ്ങള്‍ മറന്നാല്‍, നിങ്ങള്‍ 150 സിംഗപ്പൂര്‍ ഡോളര്‍, അതായത് ഏകദേശം 8,500 രൂപ പിഴ (ചിലപ്പോള്‍ അതിലധികവും) അടയ്ക്കേണ്ടി വരും. നിങ്ങള്‍ക്ക് പിഴ തുക അടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന ഒരു കുറ്റമാണിത്.
യുഎഇ & കെനിയ
ലോകത്തെ ഏത് രാജ്യത്തുനിന്നും ഒരാളെ നാടുകടത്താനോ അവരെ വീണ്ടും പ്രവേശിപ്പിക്കാതിരിക്കാനും നിരവധി കാരണങ്ങളുണ്ട്. യുഎഇയിലും കെനിയയിലും അത്തരത്തിലുള്ള ഒരു കാരണം അസഭ്യവാക്കുകളുടെയും ആംഗ്യങ്ങളുടെയും പ്രയോഗമാണ്. പൊതുസ്ഥലത്ത് ആക്ഷേപകരമായ ഭാഷയോ ആംഗ്യങ്ങളോ ഉപയോഗിക്കാതിരിക്കാന്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കും കര്‍ശനമായ നിയമങ്ങളുണ്ട്. ഇവിടെ ഇത്തരം കാര്യങ്ങള്‍ നിയമവിരുദ്ധമാണ്. നിങ്ങള്‍ വിദേശിയാണെങ്കില്‍ ഈ കുറ്റത്തിന് നാടുകടത്തുകയോ അല്ലെങ്കില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വരുകയോ ചെയ്യാം.
തായ്‌ലന്‍ഡ്
ചൂട് കാലവസ്ഥയില്‍ പ്രകൃതിദത്തമായ കാറ്റ് അടിക്കുമ്പോള്‍ കിട്ടുന്ന തണുത്ത അനുഭവം വളരെ സുഖകരമാണ്. പല ടൂറിസ്റ്റ് സ്‌പോട്ടുകളിലും അര്‍ദ്ധനഗ്നരായ പുരുഷന്മാര്‍ ചുറ്റികറങ്ങുന്നത് കാണാന്‍ കഴിയും. എന്നാല്‍ തായ്‌ലന്‍ഡില്‍ അത് സാധിക്കില്ല. തായ്ലന്‍ഡില്‍ ഷര്‍ട്ടില്ലാതെ വാഹനമോടിക്കുന്നത് കുറ്റകരമായി കണക്കാക്കപ്പെടുന്നു.
വാപ്പി, ഇ-സിഗരറ്റ്, അവയുടെ റീഫില്‍ എന്നിവ കൊണ്ടുവരുന്നതും ഒഴിവാക്കുക. ഈ ഇനങ്ങള്‍ തായ്ലന്‍ഡില്‍ അനുവദനീയമല്ല, 2014 മുതല്‍ ഇവ നിരോധിച്ചിരിക്കുന്നു. നിയമം ലംഘിച്ചാല്‍ 10 വര്‍ഷം വരെ തായ് ജയിലില്‍ കഴിയേണ്ടി വന്നേക്കാം. തായ്ലന്‍ഡ്, വിനോദത്തിനും സാംസ്‌കാരിക സമ്പന്നമായ സ്ഥലങ്ങള്‍ കാണുന്നതിനുമുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നു.
ഫ്രാന്‍സ്
പ്രിയപ്പെട്ട സഞ്ചാരികളെ, നിങ്ങള്‍ക്ക് നീന്തല്‍ ഇഷ്ടമാണോ? നിങ്ങള്‍ ഫ്രാന്‍സില്‍ എവിടെയെങ്കിലും ഒരു നീന്തല്‍ ആസൂത്രണം ചെയ്യുകയാണെങ്കില്‍, ശരിയായ നീന്തല്‍ വസ്ത്രങ്ങള്‍ അതായത് ഫിറ്റഡ് ട്രങ്കുകള്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. അയഞ്ഞ ട്രങ്കുകളോ ബോര്‍ഡ് ഷോര്‍ട്ട്‌സുകളോ ധറിച്ച് ജലാശയത്തില്‍ ഇറങ്ങാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് ഫിറ്റഡ് ട്രങ്കുകള്‍ ഇല്ലെങ്കില്‍, വെള്ളത്തില്‍ ഇറങ്ങാന്‍ നിങ്ങള്‍ക്ക് അനുയോജ്യരല്ലെന്നാണ് ഫ്രാന്‍സ് പറയുന്നത്.
തുര്‍ക്കി
എല്ലായിടത്തും പണമാണ് പ്രധാനം. എന്നാല്‍ തുര്‍ക്കിയില്‍ (ഇപ്പോള്‍ തുര്‍ക്കിയ) അത് ഒരു പടി കൂടി മുന്നോട്ട് കടന്നിരിക്കുകയാണ്. ഇവിടെ കറന്‍സി നശിപ്പിക്കുന്നത് തുര്‍ക്കി ദേശീയ പതാകയെ അപമാനിക്കുന്ന കുറ്റമായി കാണുന്നു. കറന്‍സി നശിപ്പിക്കുന്നത് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഗുരുതരമായ ജയില്‍വാസത്തിന് ഇടയാക്കും.