സഞ്ചാരികളുടെ സൈബര്‍ സുരക്ഷകള്‍; സൈബര്‍ സുരക്ഷക്കായ് പാലിക്കേണ്ട കാര്യങ്ങളറിയം

author-image
admin
Updated On
New Update

publive-image

Advertisment

നമ്മുടെ വ്യക്തിഗത വിവരങ്ങളും, തൊഴില്‍ വിവരങ്ങളും തുടങ്ങി സാമ്പത്തിക വിവരങ്ങള്‍ വരെ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളുടെയും/സ്മാര്‍ട്ട്‌ഫോണുകളുടെയും നെറ്റ്വര്‍ക്കുകളെയും ബന്ധിച്ചും ആശ്രേയിച്ചുമാണ് പോകുന്നത്.

അതുക്കൊണ്ട് തന്നെ ചെറിയൊരു അശ്രദ്ധ പോലും നമ്മള്‍ക്ക് വലിയ ബാധ്യതകള്‍ സൃഷ്ടിക്കാനിടയുണ്ട്. കമ്പ്യൂട്ടര്‍ സുരക്ഷ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്യൂരിറ്റി/ഐടി സെക്യൂരിറ്റി എന്നൊക്കെ അറിയപ്പെടുന്ന സൈബര്‍ സുരക്ഷയ്ക്ക് ഇന്ന് വളരെ പ്രാധാന്യമുണ്ട്.

ഇപ്പോള്‍ ലോകം കൈവെള്ളയിലേക്ക് ഒതുങ്ങിയപ്പോള്‍ ആളുകള്‍ കൂടുതല്‍ സഞ്ചാരപ്രിയരായിട്ടുണ്ട്. മൊബൈല്‍ ഫോണിലെ ചെറിയ സ്‌ക്രീനില്‍ കാണുന്ന ലോകങ്ങളെ നേരിട്ട് അനുഭവിക്കാന്‍ പലരും ദേശങ്ങള്‍ താണ്ടുന്നു.

പല യാത്രികരും തങ്ങള്‍ യാത്ര ചെയ്യുന്ന സ്ഥലത്തെ സുരക്ഷയെക്കുറിച്ചും തങ്ങളുടെ ആരോഗ്യ സുരക്ഷയെക്കുറിച്ചും മറ്റുകാര്യങ്ങളെക്കുറിച്ചുമൊക്കെ ബോധവാന്മാരാണ്. എന്നാല്‍ എത്രപേര്‍ ഉല്ലാസ യാത്രയ്ക്കളില്‍ സൈബര്‍ സുരക്ഷ ജാഗ്രത പാലിക്കാറുണ്ട്? പലരും ഈക്കാര്യം അവഗണിക്കാറാണ് പതിവ്.

യാത്രയ്ക്കായുള്ള ഗതാഗത ടിക്കറ്റ് മുതല്‍ ഹോട്ടല്‍ ബുക്കിംഗും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ബുക്കിംഗും വരെ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്. ഇനി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിയാല്‍ വഴികാട്ടിയായും ടാക്‌സിയും മറ്റും ബുക്ക് ചെയ്യാനും ഇതിന്റെ സഹായം വേണം.

അതുക്കൊണ്ട് തന്നെ ഈ അവസരങ്ങളിലെല്ലാം നമ്മുടെ ചെറിയൊരു അശ്രദ്ധയില്‍ നമ്മുടെ ഡേറ്റകള്‍ സൈബര്‍ ലോകത്തെ ഹാക്കര്‍മാര്‍ ചോര്‍ത്തിയേടുത്തേക്കാം. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ കേരളപോലീസ് നല്‍കിയിട്ടുണ്ട്.

ആധുനിക സാങ്കേതികവിദ്യകളുടെ കാര്യത്തില്‍ അതിന്റെ സങ്കീര്‍ണ്ണത കാരണം, സൈബര്‍ സുരക്ഷയും സമകാലീന ലോകത്തിലെ വളരെ പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്.

കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ കൂടാതെ ഇന്റര്‍നെറ്റ്, വയര്‍ലെസ് നെറ്റ്വര്‍ക്ക് മാനദണ്ഡങ്ങളായ ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവയെ ആശ്രയിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ മറ്റ് ഉപകരണങ്ങളും ഒക്കെ ശരിയായി വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ നമ്മളുടെ വിവരങ്ങള്‍ പലരും ചോര്‍ത്തിയെടുത്തേക്കാം. അത് ചിലപ്പോള്‍ സാമ്പത്തിക നഷ്ടത്തിനേക്കാള്‍ വലിയ ബാധ്യതകളും സൃഷ്ടിച്ചേക്കാം.

ഉല്ലാസ യാത്ര പോകുന്നവര്‍ തങ്ങളുടെ സൈബര്‍ സുരക്ഷക്കായ് പാലിക്കേണ്ട പ്രധാന നാല് ജാഗ്രത നിര്‍ദ്ദേശങ്ങള്‍

1.യാത്രപോകുന്ന വിവരങ്ങളും ലൊക്കേഷനും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാതിരിക്കുക.
2.യാത്രയ്ക്കിടയില്‍ പബ്ലിക്ക്/ സൗജന്യ വൈ ഫൈ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
3.ഉപയോഗിക്കാത്ത പക്ഷം ബ്ലൂ ടൂത്ത് ഓഫ് ചെയ്യുക.
4,അപരിചതര്‍ നല്‍കുന്ന ചാര്‍ജറുകളും പവര്‍ ബാങ്കുകളും ഉപയോഗിക്കാതിരിക്കുക.

Advertisment