കൊല്ലം ജില്ലയിലെ തെന്മലയിലേയ്ക്ക് ഒരു യാത്ര പോകുന്നത് പ്രകൃതിയുമായി ഒരുപാട് ഇണങ്ങി ചേരാൻ സാധിക്കും

author-image
admin
New Update

publive-image

പ്രകൃതി കനിഞ്ഞരുളിയ മനോഹരമായ പ്രദേശങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിരവധിയുണ്ട്. എന്നാല്‍, തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകം തന്നെ കൊല്ലം ജില്ലയിലുണ്ട്.

Advertisment

കൊല്ലത്തു നിന്നു 66 കിലോമീറ്റര്‍ അകലെയാണ് തെന്മല സ്ഥിതി ചെയ്യുന്നത്. കൊല്ലം – ചെങ്കോട്ട റോഡും, തിരുവനന്തപുരം – ചെങ്കോട്ട റോഡും സന്ധിക്കുന്നത് തെന്മലയിലാണ്. തെന്‍മല എന്നതിന്റെ ഉച്ചാരണഭേദമാണ് തെന്മല എന്ന വാക്കു തന്നെ. തെന്മല ഡാമിലൂടെയുള്ള ബോട്ടിംഗും വനത്തിലൂടെയുള്ള യാത്രയും തെന്മലയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

നക്ഷത്രവനത്തില്‍ മലയാള പഞ്ചാംഗം അനുസരിച്ചുള്ള 27 നക്ഷത്രങ്ങളുടെയും മരങ്ങളുണ്ട്. 27 ജന്മ നക്ഷത്രങ്ങളുടെയും വനം ആണ് നക്ഷത്രവനം. ഇവിടെ നിന്ന് ഓരോ ജന്മനക്ഷത്രത്തിനോടും ചേര്‍ന്ന വൃക്ഷത്തിന്റെ തൈ വാങ്ങാനും സൗകര്യമുണ്ട്.

പരിക്കേറ്റതോ ഉപേക്ഷിക്കപ്പെട്ടതോ ആയ മാന്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഒരു മാന്‍ പുനരധിവാസ കേന്ദ്രവും തെന്മലയിലുണ്ട്. ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലേക്ക് ബോട്ടു യാത്രയും ഈ പദ്ധതിയുടെ ഭാഗമായുണ്ട്.

Advertisment