New Update
Advertisment
ജീവിതത്തിൽ ആദ്യമായി മഞ്ഞുവീഴ്ച കണ്ട ഒരു ഒട്ടകത്തിന്‍റെ ആഷ്ലാദം അത് പറഞ്ഞറിയിക്കാനാവുന്നതല്ല. അത് കണ്ടു തന്നെ അറിയണം. ഇപ്പോൾ അത്തരത്തിലൊരു വീഡിയോയാണ് വൈറലാവുന്നത്. ആൽബർട്ട് എന്നു പേരുള്ള ഒട്ടകം ആദ്യമായി മഞ്ഞില്‍ എത്തുന്നതാണ് വീഡിയോയിൽ ഉള്ളത്.
അവൻ ആവേശഭരിതനാകുകയും ചാടാനും ഓടനും തുടങ്ങുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്. ഒട്ടകം മഞ്ഞ് കണ്ട് സന്തോഷത്തിലാണെന്ന് വീഡിയോ സൂചിപ്പിക്കുന്നു. ഒരു ആട്ടിൻ കൂട്ടവും ഒട്ടകത്തിനൊപ്പം ഉണ്ട്. അവരും ആദ്യമായാണ് മഞ്ഞുവീഴ്ച കാണുന്നത് എന്നാണ് വീഡിയോയിൽ പറയുന്നത്.
രണ്ട് ദിവസം മുന്‍പിട്ട വീഡിയോ ഇതിനകം ഒരു ലക്ഷത്തിന് അടുത്ത് വ്യൂസും,8,000 ത്തോളം ലൈക്കും നേടി. നൂറുകണക്കിന് മൃഗങ്ങളുടെ ഫാമും മൃഗസംരക്ഷണ കേന്ദ്രവുമായ റാഞ്ചോ ഗ്രാൻഡെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.