സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയ ജില്ലയായി വയനാട്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കോവിഡ് ഭീതി അകന്നപ്പോള്‍ വയനാട്ടിലേയ്ക്ക് സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചു. പ്രളയവും കോവിഡും തകര്‍ത്ത ടൂറിസം മേഖലയ്ക്ക് ഊര്‍ജം പകരുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 2022 വര്‍ഷത്തെ ആദ്യപാദത്തില്‍ സംസ്ഥാനത്തൊട്ടാകെ ആഭ്യന്തര ടൂറിസത്തില്‍ 72.48 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയ അഞ്ച് ജില്ലകളില്‍ ഒരെണ്ണം വയനാടാണ്.

Advertisment

വയനാട്ടില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ എത്തിയ വര്‍ഷമാണിത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ചു മാസങ്ങളിലായി മൂന്നുലക്ഷത്തിലധികംപേരാണ് വയനാട്ടിലെ ഡി.ടി.പി.സി.യുടെ മാത്രം കേന്ദ്രങ്ങളിലെത്തിയത്. വയനാട്ടില്‍ എത്തിയവരില്‍ കൂടുതലും ട്രക്കിംഗും ബൈക്ക് ട്രിപ്പും ക്യാമ്പിംഗുമെല്ലാം ഇഷ്ടപ്പെടുന്നവരാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വയനാട്ടിലേയ്ക്ക് എത്തുന്ന ഇതര സംസ്ഥാന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളും വയനാട്ടില്‍ എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ വയനാട്ടിലെ റിസോര്‍ട്ടുകളിലും ടൂറിസം കേന്ദ്രങ്ങളിലുമെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് പൂക്കോട് തടാകം കാണാന്‍ മാത്രം 2,86,788 പേരാണ് എത്തിയത്. എടക്കല്‍ ഗുഹ കാണാനായി ഒരു ലക്ഷത്തോളം സഞ്ചാരികളും എത്തിയിട്ടുണ്ട്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി സ്വീകരിച്ച നടപടികള്‍ വിജയകരമായെന്ന വിലയിരുത്തലിലാണ് ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും.

Advertisment