മൈനസ് ഡിഗ്രി തണുപ്പിലും ചൂടൻ നിരുറവ, പ്രകൃതി അദ്ഭുതങ്ങൾ ഒളിപ്പിച്ച നാട്

author-image
admin
Updated On
New Update

publive-image

ആർട്ടിക് പ്രദേശത്തെ ഒരു നോർഡിക് ദ്വീപ് രാഷ്ട്രമാണ് ഐസ്‌ലൻഡ്. അഗ്നിപർവതങ്ങൾ, ഒഴുകി നടക്കുന്ന മഞ്ഞുമലകകൾ, ചൂട് നീരുറവകൾ, ലാവ വയലുകൾ എന്നിവയടങ്ങിയ അതിശയകരമായ പ്രകൃതിദൃശ്യങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഐസ്‌ലൻഡിനെ 2008 ലെ സാമ്പത്തിക മാന്ദ്യം തകിടം മറിച്ചതാണ്.

Advertisment

എന്നാൽ, പ്രകൃതി എന്ന സമ്പത്തിനെ ഒട്ടും നോവിക്കാതെ, ടൂറിസം കൊണ്ട് സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ ഈ രാജ്യത്തിനു സാധിച്ചു. ഐസ്‌ലൻഡുകാർ അവരുടെ രാജ്യത്തെയും പ്രകൃതിയെയും ഒരുപാട് സ്നേഹിക്കുന്നു. ഒരു രാജ്യം എത്രമാത്രം വൃത്തിയാക്കി സൂക്ഷിക്കാം എന്നത് മനസ്സിലാക്കാൻ ഇവിടെ വന്നാൽ മതി.

‘ലാൻഡ് ഓഫ് ഐസ് ആൻഡ് ഫയർ’

ലാൻഡ് ഓഫ് ഐസ് ആൻഡ് ഫയർ’ മനോഹരമായ വെള്ളച്ചാട്ടങ്ങളും അഗ്നിപർവതങ്ങളും ലാവാ ഫീൽഡും ടെക്ടോണിക് പ്ലേറ്റ്സ് സെപ്പറേഷനും ഹോട് സ്പ്രിങ്‌സും ഗെയിസിറും ബ്ലാക്ക് സാൻഡ് ബീച്ചുകളും ഐസ്‌ബർഗുകളും ബ്ലൂ ലഗൂൺ എന്ന ജിയോ തെർമൽ പൂളും സീൽ വാച്ചിങ്ങും അന്യഗ്രഹങ്ങളെ ഓർമിപ്പിക്കുന്ന ഭൂപ്രകൃതിയുള്ള ഹൈലാൻഡ് റീജിയനും ബേർഡ് വാച്ചിങ്ങും അതിൽ പ്രധാനപ്പെട്ടതാണ്. ഐസ്‌ലൻഡിലെ പ്രധാനപ്പെട്ട ഹൈവേ ആണ് റിങ് റോഡ്. രാജ്യത്തെ ചുറ്റി വരുന്നതു കൊണ്ടാണ് ആ പേരു കിട്ടിയത്. ഇവിടത്തെ പ്രകൃതി വിസ്മയങ്ങളിൽ ഭൂരിഭാഗവും റിങ് റോഡിലൂടെയുള്ള യാത്രയിൽ കാണാൻ സാധിക്കും.

130 അഗ്നിപർവതങ്ങളുണ്ട് ഈ രാജ്യത്ത്. പല അഗ്നിപർവതങ്ങളും ഈ മഞ്ഞുപാളികൾക്കടിയിൽ ആണെന്നതാണ് കൗതുകം. അഗ്നിപർവതങ്ങളും, അവയിൽനിന്നു പൊട്ടിയൊലിച്ച ലാവയും ചേർന്നുണ്ടാക്കിയ ലാവ ഫീൽഡ്‌സും ഗ്ലേഷിയറുകളും ഐസ്‌ലൻഡിനു നൽകിയ വിശേഷണമാണ് ‘‘ലാൻഡ് ഓഫ് ഐസ് ആൻഡ് ഫയർ.’’ റിങ് റോഡിനരികിലൂടെയുള്ള യാത്രക്കിടയിൽ ചെറുകുന്നോളം വലുപ്പമുള്ള ഒരുപാട് നിർജീവ അഗ്നിപർവതങ്ങൾ കാണാം.

Advertisment