വിദേശയാത്രയ്ക്കായി ഒരുങ്ങുന്നുവരിൽ മിക്കവരും തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ബാലി. വളരെ സുഖകരമായ കാലാവസ്ഥയാണ് ബാലിയിലേത് എന്നതിനാല്‍ ഏതു സമയത്തും അവിടം സന്ദര്‍ശിക്കാം. എങ്കിലും മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലമായിരിക്കും മികച്ചത്. ഈ സമയത്ത് ബാലിയുടെ പ്രകൃതി അതിമനോഹരിയായിരിക്കും. മഴ മാറി തെളിഞ്ഞ ആകാശത്തിന്‍ കീഴെ ബാലി ആരേയും മോഹിപ്പിക്കും.
മാത്രമല്ല ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചാല്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ സാധാരണയായി നടക്കുന്ന ബാലി കൈറ്റ് ഫെസ്റ്റിവല്‍ പോലുള്ള ചില അപൂര്‍വ സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കും.
ഇന്തോനേഷ്യ അനേകം അദ്ഭുതങ്ങൾ കാത്തുവച്ചിട്ടുണ്ട്. അതിലൊന്നാണ് മലംഗ്. പൂർത്തിയാകാത്ത ഒരു ആഗ്രഹം പോലെയാണ് മലംഗ്. കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്തോറും കൂടുതൽ രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കും. സാധാരണ സഞ്ചാരികൾ തെരഞ്ഞെടുക്കുന്ന ബാലി പോലെയല്ല ഈ നാട്.
മലംഗ് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഡച്ച് നിയന്ത്രണത്തിലായിരുന്നു. ഇന്തോനേഷ്യൻ, ഡച്ച് നിയന്ത്രണത്തിലായിരുന്നു. ഇന്തോനേഷ്യൻ, ഡച്ച്, പുരാതന ബുദ്ധ-ഹിന്ദു സ്വാധീനങ്ങളുടെ സമന്വയമാണ് മലംഗിനുള്ളത്. മറ്റ് ഇന്തോനേഷ്യൻ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മലംഗിന് ഇപ്പോഴും ആഭ്യന്തര വിനോദ സഞ്ചാരികളാണ് കൂടുതൽ.
അതിനാൽ തന്നെ ബാലി പോലെയുള്ള തിരക്കുപിടിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബഹളങ്ങളില്ലാതെ സ്വസ്ഥമായൊരു അവധിക്കാലം ആസ്വദിക്കാം. കടൽത്തീരങ്ങളേക്കാൾ വെള്ളച്ചാട്ടങ്ങളുടെ വൈവിധ്യം കൊണ്ടാണ് മലംഗ് സുന്ദരമാകുന്നത്. മലംഗിന്റെ സമ്പന്നവും വൈവിധ്യപൂർണവുമായ ഭൂപ്രകൃതിയിൽ ചിതറിക്കിടക്കുന്ന നിരവധി മനോഹരമായ വെള്ളച്ചാട്ടങ്ങൾക്ക് ഓരോന്നിനും അതിന്റേതായ മനോഹാരിതയും സൗന്ദര്യവുമുണ്ട്.
ഉദാഹരണത്തിന്, തുമ്പക് സേവു, സമൃദ്ധവും ഗംഭീരവുമായ ഒരു മലഞ്ചെരുവിലൂടെ ഒത്തുചേരുന്ന അനേകം ഒഴുക്കുകൾ ഉൾക്കൊള്ളുന്ന വിസ്മയകരമായ വെള്ളച്ചാട്ടമാണ്. കോബൻ പുത്രി, കോബൻ തുന്തോ, മടക്കരിപ്പുര എന്നിവയെല്ലാം തന്നെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളാണ്.