ഷിംല ടു സ്പിതി വാലിയിലേക്കൊരു ബൈക്ക് യാത്ര

author-image
admin
Updated On
New Update

publive-image

ഷിംലയില്‍ നിന്ന് സ്പിതി വാലിയിലേക്കുള്ള ബൈക്ക് യാത്ര നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് ഹിമാചല്‍പ്രദേശിന്റെ അതിമനോഹരമായ ഭംഗിയാണ്. ഷിംല മേഖലയിലെ പച്ചയും മഞ്ഞുവീഴ്ചയുമുള്ള കുന്നുകളില്‍ നിന്ന്, ഭൂപ്രകൃതി മുകള്‍ ഭാഗത്തേയ്ക്ക് പോകുന്തോറും ക്രമേണ കൂടുതല്‍ പാറകളുള്ളതും മനോഹരവുമായ ഒരു താഴ്‌വരയിലേക്ക് നിങ്ങളെ ആനയിക്കും.

Advertisment

ഒരു വശത്ത് മഞ്ഞുപുതച്ച കൊടുമുടികളെങ്കില്‍ മറുവശത്ത് വെള്ളച്ചാട്ടങ്ങളും അവിടവിടെയായി കിന്നൗര്‍ എന്ന ആട്ടിന്‍പറ്റങ്ങള്‍ മേഞ്ഞുനടക്കുന്ന പുല്‍മേടുകളുമാണ് നിങ്ങളെ സ്വാഗതം ചെയ്യുക.

പാമ്പിനെപ്പോലുള്ള വളഞ്ഞും പുളഞ്ഞും പോകുന്ന ഇടുങ്ങിയ പര്‍വ്വത പാതകള്‍, കുത്തനെയുള്ള ചരിവുകള്‍, പാറകള്‍ നിറഞ്ഞ ഭൂപ്രദേശം എന്നിവ ഈ യാത്രയുടെ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുമെങ്കിലും സാഹസീകരായ സഞ്ചാരികള്‍ സഞ്ചാരികള്‍ ഇവയൊക്കെ കീഴടക്കി സ്പിതിയെന്ന സ്വപ്‌നഭൂമിയിലേയ്ക്ക് ഇറങ്ങിചെല്ലും.

Advertisment