ഇന്ത്യയുടെ ഭാഗമായ ആൻഡമാനിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാരൻ പ്രത്യേക പെർമിഷനോ പാസ്പോർട്ടോ ആവിശ്യമില്ല. വാലിഡ് ആയിട്ടുള്ള രേഖ കൈവശം ഉണ്ടായാൽ മതി. ആധാർ കാർഡ്, ഐഡന്റിറ്റി കാർഡ്, ലൈസെൻസ്, പാൻ കാർഡ്, പാസ്സ് പോർട്ട്. ആധാർ ഉണ്ടെകിൽ അതു കരുതുന്നതായിരിക്കും ഒന്നൂടെ ഉത്തമം.
യാത്ര ചെയ്യാൻ ഫ്ലൈറ്റോ കപ്പലോ തിരഞ്ഞെടുക്കാവുന്നതാണ്. ഫ്ലൈറ്റ് വഴി ഏതു സമയവും യാത്ര തിരഞ്ഞെടുക്കാവുന്നതാണ്. കൊച്ചി, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ ചാർജിൽ യാത്ര ചെയ്യാം. 3500 മുതൽ ചെന്നൈ ടു പോർട്ട് ബ്ലയർ ടിക്കറ്റുകൾ ലഭ്യമാണ്. കൊച്ചിയിൽ നിന്നാകുമ്പോൾ ഒന്നൂടെ റേറ്റ് കൂടും.
കൊച്ചിയിൽ നിന്നെടുക്കുന്ന ഫ്‌ളൈറ്റ് ചെന്നൈ കണക്ട് ആയിരിക്കും. ഒന്നൂടെ ചിലവ് ചുരുക്കണമെങ്കിൽ ചെന്നൈയിലേക്ക് ട്രെയിൻ പിടിച്ചു അവിടുന്ന് ഫ്ലൈറ്റ് കയറുന്നതായിരുക്കും നല്ലത്. ഇൻഡിഗോ, ഗോ എയർ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ സർവീസുകളും ലഭ്യമാണ്. കപ്പൽ യാത്ര ഉദ്ദേശിക്കുന്നെതെങ്കിൽ ഒക്ടോബർ മുതൽ മെയ് വരെയാണ് കടൽ യാത്രയ്ക്ക് പറ്റിയ സമയം.
ഷിപ്പിന് ചെന്നൈ, കൊൽക്കത്ത വിശാഖപട്ടണം, എന്നിവിടങ്ങളിൽ നിന്ന് യാത്ര തിരിക്കാം. കപ്പൽ യാത്ര ചെയ്യുന്ന തീയതിക്ക് കുറഞ്ഞത് അഞ്ച് ദിവസം മുമ്പെങ്കിലും താഴെയുള്ള ഓഫീസുകളുമായോ ടിക്കറ്റ് നൽകുന്ന അതോറിറ്റിയുമായോ ബന്ധപ്പെടാം. ടിക്കറ്റിനു വേണ്ടി അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതുണ്ട്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ ആവശ്യമാണ്.
ഫസ്റ്റ് സെർവ് അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ നൽകുന്നത്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചാർജ് വേണ്ട എന്നാൽ കുട്ടികളുടെ വിശദാംശങ്ങൾ ടിക്കറ്റ് വാങ്ങുമ്പോൾ യാത്രക്കാർ നൽകേണ്ടതുണ്ട്. എല്ലാ പാസഞ്ചർ കപ്പലുകൾക്കുള്ള ടിക്കറ്റുകൾ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് നൽകുന്നത്. ഏറ്റവും കുറഞ്ഞ നിരക്കുള്ള ബങ്ക് ക്ലാസ്സിന് 2500 രൂപയ്ക്ക് മുകളിൽ വരും.
വണ്ടൂർ ബീച്ച് : ആൻഡമാനിലെ ഏറ്റവും മനോഹരമായതും പ്രശസ്തവുമായ ബീച്ചുകളിലൊന്നായ വണ്ടൂർ ബീച്ച് , പോർട്ട് ബ്ലെയറിൽ നിന്ന് വണ്ടൂർ ബീച്ചിലെത്താൻ ഏകദേശം 25 കിലോമീറ്റർ സഞ്ചരിക്കണം . പോർട്ട് ബ്ലെയർ മുതൽ വണ്ടൂർ വില്ലേജ് വരെ ബോട്ട് ലഭ്യമാണ്, അവിടെ നിന്ന് കാൽനടയായി ബീച്ചിലെത്താം.
ജൊളി ബ്യൂയ് ദ്വീപ് : വർഷത്തിൽ 6 മാസം മാത്രമം തുറക്കുന്ന ആൾപാർപ്പില്ലാത്ത കൊച്ചു ദ്വീപ് ആണ് ജൊളി ബ്യൂയ്. ഒരു ദിവസം 200 പേരെ മാത്രം പ്രവേശിപ്പിക്കുന്ന ദ്വീപിലേക്ക് ഫോസ്റ് ഡിപ്പാർട്ടമെന്റ് പെർമിഷനോട് കൂടി മഹാത്മാ ഗാന്ധി നാഷണൽ പാർക്കിൽ നിന്ന് ഇവിടേക്ക് യാത്ര ചെയ്യാം. ടിക്കറ്റിന് വേണ്ടി EXPERIENCE ANDAMAN എന്ന വെബ്‌സൈറ്റിൽ കയറി ബുക്ക് ചെയ്യാവുന്നതാണ്.
റോസ് ഐലൻഡ് : രാജീവ് ഗാന്ധി ജെട്ടിയിൽ നിന്നും ബോട്ട് ലഭിക്കും. ഇങ്ങോട്ടുള്ള യാത്ര വൈകിട്ട് 4 മണിക്ക് സെറ്റ് ചെയ്യുക. ഇങ്ങിനെ സെറ്റ് ചെയ്‌താൽ അവിടുത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കണ്ടു മടങ്ങാം.
കോർബിൻസ് കേവ് ബീച്ച്, ചിടായിപ്പു, സാമുദ്രിക മറൈൻ മ്യൂസിയം, മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ പോർട്ട് ബ്ലയറിൽ നിന്നും അധികം ദൂരത്തല്ലാതെ കിടപ്പുണ്ട്. സാഹചര്യത്തിനും ടിക്കറ്റ് കൺഫേമിനും അനുസരിച്ചു സെറ്റ് ചെയ്യുക. മേൽ പറഞ്ഞ സ്ഥലങ്ങൾ ഒക്കെ കണ്ടു തീർക്കണമെങ്കിൽ മൂന്ന് ദിവസമെങ്കിലും എടുക്കും.
ഒരു ദിവസത്തെ യാത്ര മാറ്റിവെക്കുവാണേൽ ബാരാടങ് പോയി തിരികെ പോർട്ട് ബ്ലയറിൽ എത്താം. കാടിനകത്തുകൂടിയുള്ള ഈ യാത്രയിൽ ആദിമ ഗോത്രവർഗ്ഗത്തിൽപെട്ട ജറാവകളെ കാണാം. 3500 മുതൽ 4500 രൂപക്ക് വരെ പോർട്ട് ബ്ലയറിൽ നിന്ന് ടാക്സികൾ ലഭ്യമാണ്. കൂടുതൽ പേരുണ്ടെങ്കിൽ ടാക്സി തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. സമയ നഷ്ടമില്ലാതെ കാഴ്ചകൾ കണ്ടു തിരിച്ചു വരാം.
ബസ്സിന് പോവുകയാണെങ്കിൽ അബാർദീൻ ബസാറിൽ നിന്ന് മിഡിൽ സ്ട്രൈറ്റ് വഴി ദിഗ്ലിപ്പൂരിലേക്കോ രംഗത്തിലേക്കോ പോവുന്ന ബസ്സിൽ കയറി മിഡിൽ സ്ട്രൈറ്റ് ജെട്ടിയിൽ ഇറങ്ങുക. അവിടുന്ന് നിലമ്പൂർ ജെട്ടിലേക്ക് ഫെറി പിടിക്കുക, 10 രൂപ. ശേഷം നിലമ്പൂർ ജെട്ടിയിൽ നിന്ന് limestone gave ലേക്ക് parrot തുടങ്ങിയ സ്ഥലത്തേക്ക് യാത്ര തിരിക്കാം.