ചരിത്ര നിർമ്മിതികളുടെയും, സംസ്കാരത്തെയും പഴമയും പെരുമയും നിറച്ച് കൊൽക്കത്ത; ഇത് മലയാളികളുടെ പ്രിയ നഗരം

author-image
admin
Updated On
New Update

publive-image

മലയാളികളുടെ ഗൃഹാതുരതകളെ തൊട്ടുണർത്തുന്ന നഗരമാണ് കൊൽക്കത്ത. സഞ്ചാരികളുടെ പറുദീസയും. പശ്ചിമ ബംഗാളിന്റെ തലസ്ഥാനമാണ് കൊൽക്കത്ത. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നത്. കൊൽക്കത്ത, ഹൌറ എന്നീ കോർപ്പറേഷനും, 37 മുനിസിപ്പാലിറ്റികളും മറ്റു പട്ടണങ്ങളും ചേർന്നതാണ് കൊൽക്കത്തയെന്ന മഹാനഗരം.

Advertisment

ഔദ്യോഗികനാമം കൽക്കട്ട എന്നായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊൽക്കത്ത. 1911-ൽ മാത്രമാണ് തലസ്ഥാനം ദില്ലിയിലേക്ക് മാറ്റിയത്. കൊൽക്കത്തയുടെ ചരിത്രം ഇന്നും ശ്രദ്ധേയമായ രീതിയിൽ വേറിട്ടു നിൽക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം, ഇടതുപക്ഷ പ്രസ്ഥാനം, തൊഴിലാളി യൂണിയൻ പ്രസ്ഥാനം എന്നിവയുടെ ഈറ്റില്ലമാണ് കൊൽക്കത്ത.

ചരിത്ര നിർമ്മിതികളുടെയും സംസ്കാരത്തെയും പഴമയും പെരുമയും ഏറെയുണ്ട് കൊൽക്കത്തയ്ക്ക് പറയാൻ. കൊൽക്കത്ത നഗരവും, കൈ റിക്ഷകളും ഹൗറ പാലവും, ഹൂഗ്ലി നദിയുമെല്ലാം എന്നും സഞ്ചാരികൾക്കും, എഴുത്തുകാർക്കും പ്രിയപ്പെട്ട ഇടമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ചരിത്രമുറങ്ങുന്ന ഈ നഗരിയിലേക്ക് സഞ്ചാരികൾ എന്നും എത്തിക്കൊണ്ടിയിരിക്കുന്നു.

Advertisment