മൺകൂനകൾപോലെ കൂട്ടിയിട്ടിരിക്കുന്ന ഉപ്പുകൂനകൾ, അതിൽ വെയിൽ പതിക്കുമ്പോൾ വല്ലാത്തൊരു തിളക്കം; കടൽത്തീരത്താൽ മനോഹരമായ സ്ഥലം 'ഗോകർണം'

author-image
admin
New Update

publive-image

Advertisment

കടൽത്തീരത്താൽ മനോഹരമായ സ്ഥലമാണ് ഗോകർണം. ഈ സ്ഥലം പ്രശസ്തമായത് മഹാബലേശ്വര ശിവക്ഷേത്ര തീർത്ഥാടനത്തിന്റെ പേരിലാണ്. ക്ഷേത്രങ്ങൾ കഴിഞ്ഞാൽ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത് മനോഹരമായ കടൽത്തീരമാണ്. ഉത്തര കർണാടകത്തിലെ കടലോര നഗരമാണ് ഗോകർണം.

കൊങ്കണ്‍ റെയില്‍ പാതയില്‍ ഗോകര്‍ണ റോഡ് സ്‌റ്റേഷനിലിറങ്ങി 15 മിനിട്ട് യാത്ര ചെയ്താല്‍ ഗോകര്‍ണത്തെത്താം. കാര്‍വാറില്‍ നിന്നും 60 കിലോമീറ്ററും കുംതയില്‍ നിന്ന്‌ 31 കിലോമീറ്ററും ബംഗളുരുവില്‍ നിന്ന്‌ 460 കിലോമീറ്ററും മംഗലാപുരത്തു നിന്നും 225 കിലോമീറ്ററും ആണ്‌ ഗോകര്‍ണത്തേക്കുള്ള ദൂരം.

"പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല ചായ്ച്ചുംസ്വച്ഛാബ്ധി മണൽതിട്ടാം പാദോപധാനം പൂണ്ടുംപള്ളി കൊണ്ടീടുന്നു നിൻ പാശ്വയുഗ്മത്തെക്കാത്തുകൊള്ളുന്നു കുമാരിയും ഗോകർണേശനുമമ്മേ"...

എന്ന് വള്ളത്തോൾ പാടിയത് കേരളത്തെക്കുറിച്ചും അതിന്‍റെ തെക്കും വടക്കുമുള്ള അതിർത്തികളെ കുറിച്ചുമാണല്ലോ. കേരളത്തിന്‍റെ വടക്കൻ അതിർത്തി ഗോകർണമായിരുന്നു എന്ന് തെളിവുകൾ നിരത്തി സമർഥിക്കാൻ സാധ്യമല്ല. പക്ഷെ കേരളം സൃഷ്ടിക്കാനായി പരശുരാമൻ കടലിലേക്ക് മഴുവെറിഞ്ഞത് ഗോകർണത്ത് നിന്നാണെന്ന് ഐതീഹ്യങ്ങളിൽ പറയുന്നു.

പരശുരാമന്‍റെ ഇഷ്ട ദേവനായ പരമശിവന്‍റെ വളരെ പ്രധാനപ്പെട്ട ക്ഷേത്രം ഇവിടെയാണ്. ശിവഭഗവാന്‍ ആത്മലിംഗ രൂപത്തിലാണ് കുടികൊള്ളുന്നത് എന്ന പ്രത്യേകതയുമുണ്ട് ഗോകര്‍ണത്തെ മഹാബലേശ്വര ക്ഷേത്രത്തിന്. ശിവന്‍ ഗോമാതാവിന്‍റെ കര്‍ണത്തില്‍ നിന്ന് ഭൂജാതനായ പുണ്യസ്ഥലമെന്ന് വിശ്വാസികള്‍ കരുതുന്നിടമാണ് ഗോകര്‍ണം. അവിടെ നിന്ന് സാഗരഗര്‍ജനം കേള്‍ക്കുകയോ കോടി തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്യുകയോ ചെയ്താല്‍ പുനര്‍ജന്മ മുക്തി നേടാമെന്നാണ് വിശ്വാസം.

ഒരു ഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരുക്കുന്ന കാഴ്ചയുടെ മാസ്മരിക ലോകത്തെത്തിയ അനുഭവമാണ് ഗോകർണം നമുക്ക് തരുന്നത്. വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ തേടിയെത്തുന്ന പ്രമുഖ കേന്ദ്രമായി ഗോകര്‍ണം മാറിക്കഴിഞ്ഞിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോട്ടലുകളും വിനോദ സഞ്ചാരത്തിന് അനിവാര്യമായ സംവിധാനങ്ങളുമുള്ള കൊച്ചുനഗരമാണ് ഇപ്പോൾ സമുദ്രങ്ങളും മലകളും അതിരിടുന്ന ഗോകർണം.

Advertisment