കേരള പത്ര പ്രവർത്തക അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബേബി കെ ഫിലിപ്പോസ് നിർവ്വഹിച്ചു

New Update

publive-image

തിരുവനന്തപുരം:കേരള പത്ര പ്രവർത്തക അസോസിയേഷന്റെ സെക്രട്ടറിയേറ്റിന് സമീപം എംടിവി ഓഫീസ് സമുച്ചയത്തോടൊപ്പം പ്രവർത്തിക്കുന്ന നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബേബി കെ ഫിലിപ്പോസ് നിർവ്വഹിച്ചു.

Advertisment

കഴിഞ്ഞ 3 വർഷമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപം എംടിവി ചാനൽ ഓഫീസ് സമുച്ചയത്തോടൊപ്പം സ്വതന്ത്രമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ നവികരിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കറിന്റെ ആദ്യക്ഷതയിൽ നടന്ന യോഗത്തിൽ വച്ച് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബേബി കെ ഫിലിപ്പോസ് നിർവ്വഹിച്ചത്.

അസോസിയേഷൻ സംസ്ഥാന ജനറൽ മധു കടുത്തുരുത്തി സ്വാഗതവും, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, എംടിവി മാനേജിഗ് ഡയറക്ടറും ആയ സൂര്യദേവ് ആമുഖ പ്രഭാഷണവും നിർവ്വഹിച്ചു.

publive-image

സംസ്ഥാന വൈസ് പ്രസിഡന്റ്‌ സലീം മൂഴിക്കൽ, സംസ്ഥാന സീനിയർ സെക്രട്ടറി കെ കെ അബ്ദുള്ള, സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ, സംസ്ഥാന ട്രെഷറർ ബൈജു പെരുവ, സംസ്ഥാന ഉപസമതി ജോയിന്റ് സെക്രട്ടറി അജിത ജയ്ഷോർ, അസോസിയേഷൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ മഹാദേവൻ, ജില്ലാ സെക്രട്ടറി ഷിജു രാജശില്പി, ജില്ലാ ട്രെഷറർ ഷാഹിനസ്, ജില്ലാ ജോയിന്റ് സെക്രട്ടറി വേണുഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് നടന്ന സംസ്ഥാന സമതി യോഗത്തിൽ പ്രവർത്തന റിപ്പോട്ട് സംസ്ഥാന സീനിയർ സെക്രട്ടറി കെ കെ അബ്ദുള്ള അവതരിപ്പിച്ചു, രക്ഷധികാരി അജിത ജയ്ഷോറിനെ സംസ്ഥാന ഉപസമിതിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയി യോഗം തെരഞ്ഞടുത്തു.

അജിത ജയിഷോറിന്റെ കഴിഞ്ഞ കാലങ്ങളിലെ സംഘടനയ്ക്ക് വേണ്ടിയുള്ള മികച്ച പ്രവർത്തന-സഹകരണങ്ങളുടെ വെളിച്ചത്തിൽ ആണ് സംസ്ഥാന സമതി ഈ തീരുമാനം ഒറ്റക്കെട്ടായി എടുത്തത്. അജിത ജയ്ഷോറിനെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയി സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ പ്രഖ്യപിച്ചു.

തുടർന്ന് അസോസിയേഷൻ എല്ലാ ജില്ലാ കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ കുറിച്ച് അവലോകനം നടത്തി. തുടർ പ്രവർത്തനങ്ങളെകുറിച്ച് നിരവധി തിരുമാനങ്ങളും, കൂടുതൽ ഉർജ്ജ്വസ്വലതയോടെ പ്രവർത്തിക്കേണ്ട ആവശ്യകതകളും ആയതിന്റെ പ്രവർത്തന മാർഗ്ഗരേഖയും സംസ്ഥാന വൈസ് പ്രസിഡന്റ്‌ സലീം മൂഴിക്കൽ സമിതി യോഗത്തിൽ അവതരിപ്പിച്ച് സംസ്ഥാന സമതി പാസ്സാക്കി.

trivandrum news
Advertisment