വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ജില്ലാ പാലക്കാട് മെഡിക്കൽ കോളേജ് സംരക്ഷണ സമിതി ധർണയും പ്രതിഷേധ പ്രകടനവും നടത്തി

New Update

publive-image

Advertisment

തിരുവനന്തപുരം: ഐഐഎംഎസ് പാലക്കാട് (പാലക്കാട് മെഡിക്കൽ കോളേജ്) പ്രഖ്യാപിത ഉദ്ദേശ്യലക്ഷ്യങ്ങൾ ഉറപ്പാക്കുക, പൊതുജനങ്ങൾക്കായി ഉടൻ സേവനസജ്ജമാക്കുക, നിയമനങ്ങളിൽ 75% എസ്.സി പ്രാതിനിധ്യം ഉറപ്പു വരുത്തിക്കൊണ്ട് പാലക്കാട് മെഡിക്കൽ കോളേജ് റിക്രൂട്ട്മെൻ്റ് നിയമം നിർമ്മിക്കുക, എസ്.സി.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലക്കാട് മെഡിക്കൽ കോളേജിനെ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ നിലനിർത്തുക, പാലക്കാട് മെഡിക്കൽ കോളേജിലെ നിയമന രീതിയെ ക്കുറിച്ച് പി.എസ്.സി ചെയർമാൻ നടത്തിയ തെറ്റിദ്ധാരണാജനകവും നിരുത്തരവാദപരവുമായ പരസ്യ പ്രസ്ഥാവന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തിരുവനന്തപുരം ജില്ലാ പാലക്കാട് മെഡിക്കൽ കോളേജ് സംരക്ഷണ സമിതി നടത്തിയ ധർണയും പ്രതിഷേധ പ്രകടനവും അഡ്വ. പേയാട് അനില്‍കുമാര്‍ (സംരക്ഷണ സമിതി, സൗത്ത് സോണ്‍ കണ്‍വീനര്‍) ഉദ്ഘാടനം ചെയ്തു.

സി.എ.ശശി, ബിന്ദു അനിൽ, മുരളി, ജി.മോഹനൻ, അഡ്വ.രാഹുൽ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

Advertisment