Advertisment

തീരം നശിപ്പിക്കുന്ന അദാനി തുറമുഖ പദ്ധതി നിർത്തിവയ്ക്കുക; സത്യാഗ്രഹ സമരത്തിൽ അണിചേർന്ന് കൂടുതൽ നേതാക്കൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: തീരം നശിപ്പിക്കുന്ന അദാനി തുറമുഖ പദ്ധതി നിർത്തിവയ്ക്കുക എന്ന ആവശ്യമുയർത്തി ജൂൺ അഞ്ചിന് ആരംഭിച്ച സത്യാഗ്രഹസമരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആഭ്യന്തര ടെർമിനലിനു മുമ്പിൽ ശക്തിയാർജിക്കുന്നു.

സത്യാഗ്രഹ സമരത്തിൽ അണിചേർന്ന് സംസ്ഥാനത്തിന്റെ പല ദിക്കിൽ നിന്നും കൂടുതൽ പോരാളികൾ എത്തി തുടങ്ങി. തിരുവനന്തപുരം ശംഖുമുഖത്ത് മത്സ്യത്തൊഴിലാളികൾ, കർഷകർ,ആദിവാസികൾ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾ സംയുക്തമായി ആരംഭിച്ചിട്ടുള്ള സത്യാഗ്രഹ സമരം ശ്രദ്ധേയമാണ്.

സത്യാഗ്രഹ സമരത്തിന് ആധാരമായി ഇപ്പോൾ ഉന്നയിച്ചിട്ടുള്ളത് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. എന്നാൽ,ഘട്ടം ഘട്ടമായി ഇത് ദേശീയ തലത്തിൽ കോർപറേറ്റ് രാജ്നും കോർപറേറ്റ് ദാസ്യ രാഷ്ട്രീയത്തിനും എതിരെയുള്ള സമരമായി വികസിപ്പിക്കാൻ ഉദ്ദേശമുണ്ട്,അതിനായുള്ള ശ്രമങ്ങൾ ഗൗരവതരമായി നടത്തുന്നുമുണ്ട്. അതിന് രണ്ട് മാനങ്ങളുണ്ട്.

ഒന്ന് കോർപറേറ്റ് കുത്തകകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക. രണ്ട്, രാഷ്ട്രീയം സംശുദ്ധവും അഴിമതി രഹിതവും സുതാര്യവും ആക്കുന്നതിനുള്ള പ്രവർത്തനം.

ഒരു വർഷത്തിലേറെ നീണ്ടുനിന്നതും വിജയമായി കണക്കാക്കപ്പെടുന്നതുമായ കർഷക പ്രക്ഷോഭം അവസാനിപ്പിച്ചതിനു ശേഷം അടുത്ത ഘട്ടത്തെ സംബന്ധിച്ച ആലോചനയിൽ കർഷകർക്കൊപ്പം മറ്റു പാർശ്വവൽകൃത ജനവിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി പ്രതിരോധനിര ശക്തിപ്പെടുത്താനാണ് തീരുമാനം.

ആ നിലക്കുള്ള പ്രവർത്തനത്തിന് ആദ്യ മുൻകൈ ഉണ്ടായിട്ടുള്ളത് കേരളത്തിലാണ്.ആ മുൻകൈയാണ് തിരുവനന്തപുരത്തു ആരംഭിച്ചിട്ടുള്ള സത്യാഗ്രഹ സമരത്തിൽ കാണുന്നത്.

പാർശ്വവൽകൃത ജനവിഭാഗങ്ങൾക്ക് പുറമെ കേരളത്തിലെ ഒട്ടനവധി സന്നദ്ധ സംഘടനകൾ ഈ ശ്രമത്തിൽ പങ്കാളികളാകുന്നുണ്ട്.കൂടുതൽ സംഘടനകളെ അണി നിരത്താനുള്ള തീവ്രയത്നം തുടരുന്നുമുണ്ട്.

ഗാന്ധിയൻ കളക്റ്റീവ്, വോയിസ്‌, ടെക്ട്രീ വാക് തുടങ്ങി നിരവധി കൂട്ടായ്മകൾ ഇപ്പോൾ സഹകരിച്ചു തുടങ്ങിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ഒരു പ്രതിനിധി, സേവാ യൂണിയന്റെ ഒരു പ്രതിനിധി, കർഷകർ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിന്റെ ഒരു പ്രതിനിധി എന്നിങ്ങനെയാണ് സമര പങ്കാളിത്തം.

ഇതിനിടയിൽ തീരദേശത്ത് പുതിയ സ്ഥലങ്ങളിൽ കൂടി സത്യാഗ്രഹം ആരംഭിക്കുന്നതിനും ഒരുക്കങ്ങൾ നടക്കുന്നു. ജാക്സൺ പൊള്ളയിൽ, അഡ്വ:ജോൺ ജോസഫ്, ശ്രീരാമൻ കൊയോൻ, പിപി.ഏനു എടത്തനാട്ടുകര തുടങ്ങിയ നേതാക്കൾ സത്യാഗ്രഹത്തിൽ പങ്കാളികളാണ്.

Advertisment