Advertisment

മധ്യവയസ്കനെ മർദ്ദിച്ച പോലീസ് ഡ്രൈവർക്കെതിരെ നടപടി വേണം - പ്രമോദ് നാരായണൻ എംഎൽഎ

New Update

publive-image

Advertisment

തിരുവനന്തപുരം: മധ്യവയസ്കനെ മർദ്ദിച്ച റാന്നി പോലീസ് സ്റ്റേഷൻ ഡ്രൈവർക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ്നാരായണൻ എംഎൽഎ പത്തനംതിട്ട ജില്ലാ പൊലീസ്ചീഫിനോട് ആവശ്യപ്പെട്ടു. അരുവിക്കൽ ചുട്ടുമണ്ണിൽ ജയ്സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

റാന്നിപോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎൽഎയ്ക്ക് ലഭിച്ചത്. ജയ്സണും സുഹൃത്തും സ്കൂട്ടറിൽ വരുമ്പോൾ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. തുടർന്ന് രഞ്ജിത്ത് കുമാർ തട്ടിക്കയറുകയും മൊബൈൽ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റ് ചെവിക്കല്ലിന് അടിയ്ക്കുകയും ചെയ്തതായാണ് പരാതി.

മുമ്പും ഇയാളെക്കുറിച്ച് നിരവധി പരാതികൾ എംഎൽഎക്ക് ലഭിച്ചിരുന്നു. പിടിച്ച വാഹനം വിട്ടു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതും മണൽ മാഫിയയുമായുള്ള ബന്ധവും വാഹനങ്ങൾ സ്ഥിരം കൈ കാണിച്ചു നിർത്തി കൈക്കൂലി ആവശ്യപ്പെടുന്നതും വഴിയാത്രക്കാരെ മർദ്ദിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഇയാളേ പറ്റി ലഭിച്ചിട്ടുള്ളതെന്നും എംഎൽഎയുടെ പരാതിയിൽ പറയുന്നു.

Advertisment