/sathyam/media/post_attachments/AFj7RWoN6Ge0wC43LLMJ.jpg)
തിരുവനന്തപുരം: പ്രേം നസീർ സ്മൃതി സുഹൃത് സമിതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈ വർഷത്തെ പ്രേംനസീർ സ്മൃതി ചലച്ചിത്ര പുരസ്കാരം നടൻ കുഞ്ചനും മജീഷ്യൻ ഗോപിനാഥ് മുതുകാടനും. 10001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി നൽകുക.
സംവിധായകൻ ടി എസ് സുരേഷ് ബാബു ചെയർമാനും, ശ്രീലത നമ്പൂതിരി, ദർശൻ രാമൻ തുടങ്ങിയവർ അംഗങ്ങളായുള്ള പുരസ്കാര സമിതിയാണ് പ്രഖ്യാപനം നടത്തിയത്. 2023 ജനുവരി 16 തിങ്കൾ വൈകുന്നേരം 6 30ന് ശ്രീചിത്തിരതിരുനാൾ ഓഡിറ്റോറിയത്തിൽ വിഎസ് ശിവകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ പുരസ്കാര വിതരണം നടത്തും.
ചലച്ചിത്ര അവാർഡ് ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പുരസ്കാര സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രശസ്തിപത്ര സമർപ്പണവും, അടൂർ പ്രകാശ് എം പി മുഖ്യപ്രഭാഷണവും നടത്തും.
പിന്നണി ഗായകന്‍ കൊല്ലം മോഹന്റെ നിത്യവസന്തം ഗാനമേളയും ഡോ. ഷാഹുൽഹമീദിന്റെ സഹകരണത്തോടെ കാസർകോട് ബധിര വിദ്യാർത്ഥിനികൾ ഒരുക്കുന്ന നൃത്തവിരുന്നും ഉണ്ടാകും. ചലച്ചിത്ര മേഖലയിലെ ഇരുപതിലേറെ പേരെയാണ് അവാർഡിന് അർഹമായിട്ടുള്ളത്. ചലച്ചിത്ര സാംസ്കാരിക മേഖലയിലെ നിരവധി വ്യക്തിത്വങ്ങൾ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കും