മുതിർന്ന മാധ്യമപ്രവർത്തകന്‍റെ ചികിത്സാ വിവരങ്ങൾ തിരക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

publive-image

തിരുവനന്തപുരം:തലമുതിർന്ന പത്രപ്രവർത്തകന്റെ ചികിത്സാരീതികൾ തിരക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞദിവസം പത്രപ്രവർത്തകർക്ക് പുരസ്കാരം നൽകുന്ന ചടങ്ങ് കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് സദസ്സിൽ ഇരുന്ന കലാപ്രമേയം ബഷീറിനോട് ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷമുള്ള ചികിത്സാ കാര്യങ്ങൾ തിരക്കിയത്.

Advertisment

85 വയസ്സായിട്ടും ഇപ്പോഴും പ്രവർത്തിക്കുന്ന ബഷീർ ബാബുവിനെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ചെറുപ്പകാലത്ത് പത്രപ്രവർത്തന രംഗത്ത് കടന്നുവന്ന എസ്എഫ്ഐ പ്രവർത്തകനായ ബഷീർ ബാബുവിന് തന്റെ നേതാവ് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് സമ്മാനം നൽകിയ പേന കൊണ്ടാണ് തുടക്കം കുറിച്ചത് എന്ന് മുഖ്യമന്ത്രി രേഖപ്പെടുത്തിയത് എല്ലാവരെയും ചിരിപ്പിച്ചു. തിരക്കിനിടയിൽ മിനിറ്റുകളോളം ചെലവിട്ട മുഖ്യമന്ത്രി അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേർന്നു.

Advertisment