കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് അസാപിന്റെ ഇ.എ ബ്രിഡ്ജ് കോഴ്സ്; യുഎസ് നികുതി രംഗത്ത് ജോലി കണ്ടെത്താം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള യു എസ് നികുതി രംഗത്ത് ജോലി കണ്ടെത്താൻ സഹായിക്കുന്ന എൻറോൾഡ് ഏജന്റ് (ഇ.എ) കോഴ്സിന്റെ ഭാഗമായി അസാപ് കേരള നാലു ദിവസം നീളുന്ന ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കുന്നു. കൊമേഴ്സ് വിദ്യാർത്ഥികൾക്കാണ് പ്രവേശനം.

ഇ.എ പരിശീലനവും യോഗ്യതയും ലഭിച്ചവർക്കുള്ള സാധ്യതകൾ, യുഎസ് നികുതി രംഗത്ത് എങ്ങനെ കരിയർ കണ്ടെത്താം എന്നിവ സംബന്ധിച്ച കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രവേശിക എന്ന രീതിയിലാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇ എ യോഗ്യതയുള്ളവർക്കുള്ള സാധ്യതകളെ കുറിച്ച് കൊമേഴ്സ് വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള ധാരണ നൽകുക, ഭാവി കരിയറിനെക്കുറിച്ചു തീരുമാനമെടുക്കാൻ അവരെ പ്രാപ്തരാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ കോഴ്‌സ്. യുഎസ് നികുതി രംഗത്ത് വലിയ അവസരങ്ങൾ തുറന്നിടുന്ന ഇ.എ യോഗ്യത നേടാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും ൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനാണ് ഇ.എ. ബ്രിഡ്ജ് കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

യുഎസ് നികുതി ഫയലിംഗുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഈ കോഴ്സിലൂടെ വിദ്യാർത്ഥികൾക്ക് ധാരണ ലഭിക്കും. അസാപ് കേരള നൽകുന്ന ഇ.എ കോഴ്സിന് ചേരുന്നതിന് മുമ്പ് ഈ പുതിയ തൊഴിൽ മേഖലയെ കുറിച്ച് വിശദമായി അറിയാനും ബ്രിഡ്ജ് കോഴ്സ് വിദ്യാർത്ഥികളെ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 04712737844

Advertisment